പ്രണവിന്റെ കാര്യത്തില്‍ സംഭവിച്ചത്, വളരെ പക്വത കുറഞ്ഞ ഒരു കാലത്ത് പറഞ്ഞ ഒരു കാര്യമാണെന്ന് ഗായത്രി സുരേഷ്. ഇപ്പോള്‍ ഞാന്‍ എന്റെ കാര്യത്തില്‍ വളരെ ഫോക്കസ്ഡ് ആണ്. കുറേ സിനിമകള്‍ ചെയ്യണമെന്നുണ്ട്. എന്റെ ഇരുപതുകളില്‍ ഞാന്‍ മെറ്റീരിയലിസ്റ്റിക് ലോകത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ല.
ഇപ്പോള്‍ കുറച്ചുകൂടി ലൈഫ് എക്സ്പ്ലോര്‍ ചെയ്യണമെന്നുണ്ട്. പൈസ വേണം, കുറെ ട്രാവല്‍ ചെയ്യണം, നല്ല ഡ്രസ് വാങ്ങണം. ഇതൊക്കെയാണ് എന്റെ ഇപ്പോഴത്തെ താത്പര്യങ്ങള്‍. ഇപ്പോള്‍ ഞാന്‍ എന്തെങ്കിലും പറയുന്നത് ആള്ക്കാര് ശ്രദ്ധിക്കണം എന്നുണ്ട്.
തെറ്റുകള്‍ ഉള്‍ക്കൊള്ളുന്ന ഒരാളാണു ഞാന്‍. അതിന്റെ ഭാഗമായാണു തെറ്റുകള്‍ സംഭിക്കുന്നത്. ഞാന്‍ ഹോം വര്‍ക്ക് ചെയ്തുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് ഇപ്പോള്‍ സെന്സിബിള് ആയെന്ന് എല്ലാരും പറയുന്നത്. പണ്ട് പറയുന്ന കാര്യങ്ങളെക്കുറിച്ച് ശ്രദ്ധയുണ്ടായിരുന്നില്ല. ഇപ്പോഴാണ് സിനിമയില്‍ എന്തെങ്കിലുമൊക്കെ ആകണം എന്നൊക്കെയുള്ള തോന്നല്‍ വന്നത് ഗായത്രി സുരേഷ് പറഞ്ഞു.