ഇഷ്ടമുള്ള ആളോട് ആ ഇഷ്ടം തുറന്ന് പറയുന്നതിനേക്കാൾ സുഖം മറ്റൊന്നിനുമില്ലന്നാണ് പ്രേമിച്ച് നടക്കുന്ന സമയം നമ്മളെല്ലാവരും കരുതുന്നത്. എന്നാൽ ആ തുറന്ന് പറച്ചിൽ ചിലപ്പോൾ നല്ല പണിയിലും അവസാനിക്കും. അത്തരത്തിലൊരു പണിയുടെ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
സോംഗ്ഷാൻ ജില്ലയിൽ 29-കാരനായ ഹുവാംഗ് എന്ന യുവാവ് തന്റെ പെൺ സുഹൃത്തിനോട് അവന്റെ ഇഷ്ടം തുറന്ന് പറയാൻ തീരുമാനിച്ചു. അങ്ങനെ അവൻ പെൺ സുഹൃത്തുമൊന്നിച്ച് തന്റെ മെഴ്സിഡസ് ബെൻസ് കാറിൽ ടൗണിലേക്കെത്തി. കാർ അവിടെയണ്ടായിരുന്ന ഒരു ന്യൂഡിൽസ് കടയുടെ മുന്നിൽ പാർക്ക് ചെയ്തു. കൂട്ടുകാരിയോട് തന്റെ ഇഷ്ടം തുറന്ന് പറഞ്ഞാൽ ഏത് രീതിയിൽ അവളത് എടുക്കുമെന്നൊക്കെയുള്ള ആശങ്ക യുവാവിനെ നന്നായി അലട്ടി.
പേടിയിലും പെട്ടന്നുള്ള സമ്മർദത്തിലും യുവാവ് വാഹനം പാർക്ക് ചെയ്തത് തെറ്റായ ദിശയിലും സ്ഥലത്തുമായിരുന്നു. ഇത് കണ്ട മറ്റ് യാത്രക്കാർ ഇക്കാര്യം പോലിസിൽ അറിയിച്ചു. പോലീസെത്തി ഇത് സംബന്ധിച്ച് ചോദിച്ചപ്പോൾ യുവാവ് നന്നായി ഭയന്ന് വിറച്ചു. പോലീസിനെ കണ്ട ഭയത്താൽ വിറയ്ക്കുന്നതാണെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ ചോദിക്കുന്ന ചോദ്യങ്ങൾക്ക് പരസ്പര വിരുദ്ധമായി ഉത്തരം നൽകുന്നത് പോലീസിൽ സംശയം ജനിപ്പിച്ചു.
പോലീസ് യുവാവിന്റെ വാഹനം പരിശോധിക്കാൻ തീരുമാനിച്ചു. വണ്ടിയുടെ ടിക്കി തുറന്ന് നോക്കിയ അവർ ഞെട്ടിപ്പോയി. ഈ പേടിയുടേയും വിറയലിന്റേയും കാരണം കാറിൽ കിടന്ന വെളുത്ത പൊടിയാണ്.
പൊടി എന്താണെന്ന് തിരിച്ചറിയാന്‍ തായ് പോലീസിന് അധിക സമയം വേണ്ടിവന്നില്ല. ഇതോടെ യുവാവിനു മേൽ റോംഗ് സൈഡ് പാര്ക്കിംഗിനോപ്പം മയക്കുമരുന്ന് കേസുമായി. ഇതിനിടെ അസ്വസ്ഥനായ ഹുവാംഗ് പോലീസിനെ അക്രമിക്കാന്‍ ശ്രമം നടത്തി. ഇതോടെ പോലീസ് അദ്ദേഹത്തെ കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്തു.
പിന്നാലെ നടത്തിയ അന്വേഷണത്തില്‍ ഹുവാംഗിന്റെ മയക്കുമരുന്ന് ബന്ധവും മറ്റ് കുറ്റകൃത്യങ്ങളും പോലീസ് കണ്ടെത്തി. കാറില്‍ നിന്നും മറ്റ് ചില തെളിവുകളും കണ്ടെടുത്തു. മയക്കു മരുന്നിനൊപ്പം ഒരു വലിയ ബാനർ കാറിൽ മടക്കി വച്ചിരുന്നു. തുറന്ന് നോക്കിയപ്പോൾ അതിൽ ‘Will You Marry Me’ എന്ന് വലിയ അക്ഷരങ്ങളില്‍ എഴുതിയിട്ടുണ്ടായിരുന്നു.
ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. സർപ്രൈസ് കൊടുക്കാൻ എത്തിയവന്റെ സർപ്രൈസ് ആ പെൺകുട്ടി ജീവിതത്തിൽ മറക്കില്ലന്നാണ് സൈബറിടങ്ങൾ പറഞ്ഞത്.