ഒരു നടന്റെ കൂടെ കുറച്ചധികം വർക്ക് ചെയ്താൽ മനസിലാകും ഷോട്ട് എടുക്കുമ്പോൾ ഇവർ എന്തൊക്കെ കൂടുതൽ തരും എന്നുള്ള കാര്യം എന്ന് പി. സുകുമാർ. ലാലേട്ടനോട് പറഞ്ഞാൽ പറഞ്ഞതിന്റെ ഇരട്ടി തരും. അദ്ദേഹം ഓരോ ഷോട്ടിലും അദ്ഭുതപ്പെടുത്തും.
അയാൾ കഥയെഴുതുകയാണ് സിനിമയിൽ മോഹൻലാൽ ഷോക്ക് അടിച്ച് വീണിട്ട് രണ്ടാമത് ഒന്ന് വിറയ്ക്കുന്നുണ്ട്. അതൊക്കെ അദ്ദേഹം കൈയിൽ നിന്ന് ഇട്ടതാണ്. ചോദിച്ചു ചോദിച്ചു പോകാമെന്ന് പറയുന്ന സീൻ കണ്ടിട്ട് പലരും എന്നോട് ചോദിച്ചു അദ്ദേഹം മദ്യപിച്ചിട്ടുണ്ടോ എന്ന്. രാവിലെ ഏഴ് മണിക്ക് പച്ചയ്ക്ക് എടുത്ത സീനാണ് അത്. മദ്യപാനിയായി അഭിനയിക്കാൻ ലാലേട്ടനു വല്ലാത്തൊരു കഴിവാണെന്ന് പി. സുകുമാർ പറഞ്ഞു.

