കൊല്ലം പാരിപ്പിള്ളിയിൽ ഭർത്താവ് ഭാര്യയെ അ​ക്ഷ​യകേ​ന്ദ്ര​ത്തി​ൽ തീവച്ചുകൊന്നു; കൊലയ്ക്കുശേ​ഷം ഭ​ർ​ത്താ​വ് സ്വയം കഴുത്തറുത്ത് കി​ണ​റ്റി​ൽ ചാ​ടി മ​രി​ച്ചു


പാ​രി​പ്പ​ള്ളി(കൊല്ലം): അ​ക്ഷ​യ കേ​ന്ദ്ര​ത്തി​ൽ ക​യ​റി യു​വ​തി​യെ ഭ​ർ​ത്താ​വ് പെ​ട്രോ​ൾ ഒ​ഴി​ച്ച് ക​ത്തി​ച്ചു കൊ​ന്നു. യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ഭ​ർ​ത്താ​വ് കി​ണ​റ്റി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കി.

തി​രു​വ​ന​ന്ത​പു​രം പ​ള്ളി​ക്ക​ൽ സ്വ​ദേ​ശി​നി​യും പാ​രി​പ്പ​ള്ളി കി​ഴ​ക്ക​നേ​ല കെ​ട്ടി​ടം മു​ക്കി​ന് സ​മീ​പം വാ​ട​ക​യ്ക്ക് താ​മ​സ​ക്കാ​രി​യു​മാ​യ ന​ദീ​റ​യാ​ണ് പൊ​ള്ള​ലേ​റ്റ് മ​രി​ച്ച​ത്.

കൊല നടത്തിയശേഷം ന​ദീ​റ​യു​ടെ ഭ​ർ​ത്താ​വ് റ​ഹീം സ്വയം കഴുത്തറുക്കുകയും തൊ​ട്ട​ടു​ത്തു​ള്ള ഒ​രു വീ​ട്ടു​മു​റ്റ​ത്തെ കി​ണ​റ്റി​ൽ ചാ​ടി മ​രി​ക്കു​ക​യുമായിരുന്നു.

പാ​രി​പ്പ​ള്ളി-പ​ര​വൂ​ർ റോ​ഡി​ൽ പാ​രി​പ്പ​ള്ളി ജം​ഗ്ഷ​ന് സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ക്ഷ​യ കേ​ന്ദ്ര​ത്തി​ൽ ഇന്നു രാ​വി​ലെ ഒ​മ്പ​ത് മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. രാ​വി​ലെ സ്ഥാ​പ​നം തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ തു​ട​ങ്ങു​മ്പോ​ഴാ​യി​രു​ന്നു റ​ഹിം എ​ത്തി​യ​ത്.

ന​ദീ​റ അ​ക്ഷ​യ കേ​ന്ദ്ര​ത്തി​ലെ ജീ​വ​ന​ക്കാ​രി​യാ​ണ്. സംഭവ​സ​മ​യ​ത്ത് ന​ദീ​റ​യെ കൂ​ടാ​തെ മ​റ്റൊ​രു ജീ​വ​ന​ക്കാ​രി മാ​ത്ര​മേ സ്ഥാ​പ​ന​ത്തി​ലു​ണ്ടാ​യി​രു​ന്നു​ള്ളൂ. സ്ഥാ​പ​ന​ത്തി​ൽ ക​യ​റി കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന പെ​ട്രോ​ൾ ന​ദീ​റ​യു​ടെ ദേ​ഹ​ത്തേ​യ്ക്ക് ഒ​ഴി​ച്ച് തീ ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു.

നി​ല​വി​ളി​യും ബ​ഹ​ള​വും കേ​ട്ട് പ​രി​സ​ര​ത്തു​ണ്ടാ​യി​രു​ന്ന​വ​ർ എ​ത്തി​യ​പ്പോ​ഴേ​യ്ക്കും റ​ഹീം കൈ ​ഞ​ര​മ്പു​ക​ൾ മു​റി​ച്ചശേ​ഷം അ​വി​ടെനി​ന്നു പു​റ​ത്തേ​ക്ക് ഓ​ടി.

അ​ക്ഷ​യ കേ​ന്ദ്ര​ത്തി​ന് സ​മീ​പം ത​ന്നെ​യു​ള്ള ഒ​രു വീ​ട്ടു​മു​റ്റ​ത്തെ കി​ണ​റ്റി​ൽ ചാ​ടു​ക​യാ​യി​രു​ന്നു. റ​ഹിം ഓ​ടി​പ്പോ​യ വ​ഴി​യി​ൽ ചോ​ര​ത്തുള്ളി​ക​ൾ വീ​ണു കി​ട​ക്കു​ന്നു​ണ്ട്.

യു​വ​തി​യെ തീ ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ വി​വ​രം അ​റി​ഞ്ഞ് പാ​രി​പ്പ​ള്ളി എ​സ്എ​ച്ച്ഒ​ ദി​പു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് എ​ത്തി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മ്പോ​ഴാ​ണ് റ​ഹിം കി​ണ​റ്റി​ൽ ചാ​ടി​യ വി​വ​രം അ​റി​യു​ന്ന​ത്. ക​ല്ല​മ്പ​ത്തുനി​ന്നു ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി റ​ഹി​മി​ന്‍റെ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്തു.

കു​ടും​ബ പ്ര​ശ്ന​ങ്ങ​ളാ​ണ് കൊ​ല​പാ​ത​ക​ത്തി​നും ആ​ത്മ​ഹ​ത്യ​യ്ക്കും കാ​ര​ണ​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്. പ​ള്ളി​ക്ക​ൽ താ​മ​സി​ക്കു​മ്പോ​ൾ ഇ​രു​വ​രും ത​മ്മി​ൽ വ​ഴ​ക്കും ന​ദീ​റ​യ്ക്ക് ക്രൂ​ര​മാ​യ മ​ർ​ദന​വും പ​തി​വാ​യി​രു​ന്നു എ​ന്ന് പ​റ​യു​ന്നു.

റ​ഹീ​മി​ന്‍റെ സം​ശ​യരോ​ഗ​മാ​ണ് വഴക്കിനു കാ​ര​ണ​മെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.നേ​ര​ത്തെ ന​ദീ​റ​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് പ​ള്ളി​ക്ക​ൽ പോ​ലീ​സ് റ​ഹീ​മി​നെ​തി​രെ ഗാ​ർ​ഹി​ക പീ​ഡ​ന​ത്തി​ന് കേ​സെ​ടു​ക്കു​ക​യും റ​ഹിം ജ​യി​ലി​ലാ​വു​ക​യും ചെ​യ്തു.

തൊ​ട്ട​ടു​ത്ത ദി​വ​സ​മാ​ണ് റ​ഹിം ജ​യി​ൽ മോ​ചി​ത​നാ​യി തി​രി​ച്ചെ​ത്തി​യ​ത് എ​ന്നാ​ണ് പോ​ലീ​സി​ന്റെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ലെ വി​വ​രം. ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ പാ​രി​പ്പ​ള്ളി ഗ​വ. മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലേ​ക്ക് മാ​റ്റി. പാ​രി​പ്പ​ള്ളി പോ​ലീ​സ് കേ​സെ​ടു​ത്തു.

 

Related posts

Leave a Comment