കോട്ടയം: ജാതി, മതം എന്നിവയെ കൂട്ടുപിടിച്ചു മൂന്നാമതും അധികാരത്തിലെത്താന്‍ മുഖ്യമന്ത്രി ശ്രമിക്കുകയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കണ്‍വീനര്‍ പി.വി. അന്‍വര്‍. മതേതരം പറഞ്ഞു നടന്നവര്‍ വര്‍ഗീയവത്കരിക്കാന്‍ ശ്രമിച്ചാല്‍ ജനംതിരിച്ചറിയും.
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായുള്ള സിപിഎം ബന്ധം വ്യക്തമായില്ലേ. അയ്യപ്പസമ്മേളനത്തില് യഥാര്‍ഥ ഹിന്ദുവിശ്വാസികള്‍ പങ്കെടുത്തില്ല.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കും. വിവിധ പാര്‍ട്ടികളുമായും പ്രസ്ഥാനങ്ങളുമായും ചര്‍ച്ച നടത്തുന്നുണ്ടെന്നും പി.വി. അന്‍വര്‍ കോട്ടയത്ത് പറഞ്ഞു.