മുംബൈ: ഇംഗ്ലണ്ടിലും വെയ്ൽസിലുമായി മേയ് 30ന് ആരംഭിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ഈ മാസം 20നു മുന്പ് പ്രഖ്യാപിക്കും. ഇക്കാര്യം മുഖ്യ സെലക്ടർ എം.എസ്.കെ പ്രസാദാണ് അറിയിച്ചത്. ലോകകപ്പിൽ പങ്കെടുക്കുന്ന 15 അംഗ ഇന്ത്യൻ ടീമിനെ ഈ മാസം ഇരുപതിനോ അതിനു മുന്പോ പ്രഖ്യാപിക്കും. മികച്ച ടീമിനെ തന്നെയാണ് പ്രഖ്യാപിക്കാൻ പോകുന്നതെന്നതെന്നതിൽ ആത്മവിശ്വാസമുണ്ട്- പ്രസാദ് പറഞ്ഞു.
ലോകകപ്പ് ടീം പ്രഖ്യാപനം 20ന് മുന്പ്
