ഐ​​സി​​സി ടെ​​സ്റ്റ് ചാ​​ന്പ്യ​​ൻ​​പ​​ട്ടം ഇ​​ന്ത്യ​​ക്ക്

ദു​​ബാ​​യ്: ഐ​​സി​​സി ടെ​​സ്റ്റ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് ചെ​​ങ്കോ​​ൽ തു​​ട​​ർ​​ച്ച​​യാ​​യ മൂ​​ന്നാം വ​​ർ​​ഷ​​വും ടീം ​​ഇ​​ന്ത്യ​​ക്ക്. ഏ​​പ്രി​​ൽ ഒ​​ന്നി​​ന് ഐ​​സി​​സി ഒ​​ന്നാം റാ​​ങ്കി​​ൽ തു​​ട​​ർ​​ന്നാ​​ണ് ഇ​​ന്ത്യ ചാ​​ന്പ്യ​​ൻ​​പ​​ട്ടം നി​​ല​​നി​​ർ​​ത്തി​​യ​​ത്.

ഇ​​തി​​ലൂ​​ടെ 6.92 കോ​​ടി രൂ​​പ ഇ​​ന്ത്യ​​ക്ക് ല​​ഭി​​ക്കും. ന്യൂ​​സി​​ല​​ൻ​​ഡാ​​ണ് ര​​ണ്ടാം സ്ഥാ​​ന​​ത്ത്. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഓ​​സ്ട്രേ​​ലി​​യ​​യി​​ലു​​ൾ​​പ്പെ​​ടെ ഇ​​ന്ത്യ​​ൻ ടീം ​​ച​​രി​​ത്ര ടെ​​സ്റ്റ് പ​​ര​​ന്പ​​ര സ്വ​​ന്ത​​മാ​​ക്കി​​യി​​രു​​ന്നു. ഐ​​സി​​സി സ്പി​​രി​​റ്റ് ഓ​​ഫ് ക്രി​​ക്ക​​റ്റ് പു​​ര​​സ്കാ​​രം കെ​​യ്ൻ വി​​ല്യം​​സ​​ണ്‍ ന​​യി​​ക്കു​​ന്ന ന്യൂ​​സി​​ല​​ൻ​​ഡി​​നാ​​ണ്.

ഐ​​സി​​സി ടെ​​സ്റ്റ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് ചെ​​ന്പോ​​ൽ ഒ​​രി​​ക്ക​​ൽ​​ക്കൂ​​ടി ല​​ഭി​​ച്ച​​ത് ന​​മു​​ക്കെ​​ല്ലാ​​വ​​ർ​​ക്കും അ​​ഭി​​മാ​​ന​​ക​​ര​​മാ​​ണ്. ന​​മ്മു​​ടെ ടീം ​​മി​​ക​​ച്ച പ്ര​​ക​​ട​​നം കാ​​ഴ്ച​​വ​​യ്ക്കു​​ന്നു, ഒ​​ന്നി​​ൽ തു​​ട​​രാ​​നു​​ള്ള സ​​മ്മ​​ർ​​ദം​​കൂ​​ടി​​യാ​​ണി​​ത് – ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി ​പ​​റ​​ഞ്ഞു.

ക​​ഴി​​ഞ്ഞ ര​​ണ്ട് ത​​വ​​ണ​​യും ര​​ണ്ടാം സ്ഥാ​​ന​​ത്ത് ആ​​യി​​രു​​ന്ന ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക മൂ​​ന്നാം സ്ഥാ​​നം​​കൊ​​ണ്ട് തൃ​​പ്തി​​പ്പെ​​ട്ടു. 104 പോ​​യി​​ന്‍റാ​​ണ് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്ക്. ര​​ണ്ടാം സ്ഥാ​​ന​​ക്കാ​​രാ​​യ ന്യൂ​​സി​​ല​​ൻ​​ഡി​​ന് 108ഉം ഒ​​ന്നാ​​മ​​തു​​ള്ള ഇ​​ന്ത്യ​​ക്ക് 116ഉം ​​പോ​​യി​​ന്‍റാ​​ണ്.

Related posts