‘ധൈ​ര്യ​മു​ണ്ടെ​ങ്കി​ൽ നി​ല​ന്പൂ​രി​ൽ സ്വ​രാ​ജി​നെ മ​ത്സ​രി​പ്പി​ക്ക്’: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ

കോ​ഴി​ക്കോ​ട്: നി​ല​മ്പൂ​രി​ൽ മ​ത്സ​രി​ക്കാ​ൻ ആ​ളെ ത​പ്പി അ​ങ്ങാ​ടി​യി​ൽ ന​ട​ക്കാ​തെ ധൈ​ര്യ​മു​ണ്ടെ​ങ്കി​ൽ മ​ണ്ഡ​ല​ത്തി​ൽ എം. ​സ്വ​രാ​ജി​നെ മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​നും എം​എ​ൽ​എ​യു​മാ​യ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ.

സ​ഖാ​വ് കു​ഞ്ഞാ​ലി​യു​ടെ മ​ണ്ണാ​ണെ​ന്ന് ആ​ണ​യി​ട്ട് പ​റ​യു​ന്ന​ന്ന​തി​ന് പ​ക​രം ആ ​മ​ണ്ണി​ൽ പാ​ർ​ട്ടി ചി​ഹ്ന​ത്തി​ൽ സ്ഥാ​നാ​ർ​ഥി​യെ നി​ർ​ത്താ​ൽ സി​പി​എ​മ്മി​ന് ധൈ​ര്യ​മു​ണ്ടോ​യെ​ന്നും രാ​ഹു​ൽ ചോ​ദി​ച്ചു.

സി​റ്റി​ംഗ് സീ​റ്റി​ൽ ജ​യി​ക്കും എ​ന്ന് ആ​ത്മ​വി​ശ്വാ​സ​മു​ണ്ടെ​ങ്കി​ൽ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​വും നി​ല​മ്പൂ​രു​കാ​ര​നും നി​ല​മ്പൂ​രി​ന്‍റെ ചു​മ​ത​ല​ക്കാ​ര​നു​മാ​യ എം. ​സ്വ​രാ​ജി​നെ മ​ത്സ​രി​പ്പി​ക്കാ​ൻ പാ​ർ​ട്ടി ത​യാ​റാ​കുക​യും അ​ദ്ദേ​ഹം അ​ത് സ​ന്തോ​ഷ​ത്തോ​ടെ ഏ​റ്റെ​ടു​ക്കു​ക​യും ചെ​യ്യു​മ​ല്ലോ​യെ​ന്നും രാ​ഹു​ൽ ഫേ​സ്ബു​ക്ക് കു​റി​പ്പി​ൽ പ​റ​ഞ്ഞു.

പാ​ർ​ട്ടി​യി​ലെ ഒ​രു വി​ഭാ​ഗം സ്വ​രാ​ജ് മ​ത്സ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും അ​തുത​ന്നെ ഒ​തു​ക്കാ​നാ​ണ് എ​ന്നു പ​റ​ഞ്ഞ് മാ​റിനി​ല്‍​ക്കു​ന്ന സ്വ​രാ​ജി​ന്‍റെ ആ​റ്റി​റ്റ്യൂ​ഡി​ലും ഒ​രു ബ​ലി​യാ​ടി​നെ ത​പ്പു​ന്ന പാ​ർ​ട്ടി​യു​ടെ അ​ന്വേ​ഷ​ണ​ത്തി​ലും പ​രാ​ജ​യ​ഭീ​തി കാ​ണാ​മെ​ന്നും രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ പ​റ​ഞ്ഞു.

 

Related posts

Leave a Comment