കൊച്ചി: ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുന്ന നടനും അവതാരകനുമായ രാജേഷ് കേശവിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയെന്ന് ആശുപത്രി അധികൃതര്‍. രാജേഷ് കേശവിനെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയെന്നും വളരെ താഴ്ന്ന നിലയിലായിരുന്ന ബിപി സാധാരണ നിലയിലേക്ക് എത്തിയതായും ലേക്ഷോര് ആശുപത്രി അധികൃതര്‍ അറിയിച്ചു.
നിലവില്‍ ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ രാജേഷ് ഐസിയുവില്‍ തുടരുകയാണ്. അതേസമയം ന്യൂറോവിഭാഗവും രാജേഷിനെ നിരീക്ഷിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച രാത്രി കൊച്ചിയിലെ ഹോട്ടലില്‍ നടന്ന പരിപാടിയുടെ ആങ്കറിംഗിനു ശേഷം 47 കാരനായ രാജേഷ് കുഴഞ്ഞ് വീഴുകയായിരുന്നു.