മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയാണ് രാജേഷ് മാധവൻ സിനിമാ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. അതിനുശേഷം തന്റെ ജീവിതത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ച് മനസ് തുറക്കുകയാണ് അദ്ദേഹം. മഹേഷിന്റെ പ്രതികാരത്തിൽ ആകെ രണ്ട് സീനില്‍ മാത്രമേയുണ്ടായിരുന്നുള്ളൂ. പക്ഷേ, എന്റെ ജീവിതം തന്നെ പിന്നീട് മാറി.
വെറുതേയിരുന്നപ്പോള്‍ ഒരു സുപ്രഭാതത്തില്‍ എന്നെത്തേടി വന്ന സിനിമയായിരുന്നു അത്. പിന്നീട് എന്റെ ജീവിതം തന്നെ മാറി. അതിന് മുമ്പുവരെ അവസരം കിട്ടാന്‍ വേണ്ടി നടക്കുകയായിരുന്നു. എഴുത്തിനോടായിരുന്നു കൂടുതല്‍ താത്പര്യം.
പിന്നെ സംവിധാനവും. പക്ഷേ, അതിലൊന്നും അത്രക്ക് അവസരം കിട്ടിയില്ല. മഹേഷിന്റെ പ്രതികാരത്തിന് ശേഷം അത്തരത്തിലുള്ള അവസരവും കിട്ടി. സിനിമയില്‍ ഞാന്‍ എന്താണ് ചെയ്യുന്നതെന്ന് നാട്ടുകാര്‍ക്ക് അറിയില്ലായിരുന്നു. അവര്‍ക്ക് എന്നെ മനസിലായിത്തുടങ്ങിയത് മഹേഷിന്റെ പ്രതികാരത്തിന് ശേഷമാണ് എന്ന് രാജേഷ് മാധവൻ പറഞ്ഞു.