കൊല്ലം: വനിതാ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. പത്തനാപുരം കാരംമൂട് സ്വദേശി സൽദാൻ(25) ആണ് അറസ്റ്റിലായത്. പത്തനാപുരത്ത് ആണ് സംഭവം.
ക്ലിനിക്കിൽ കയറി ഇയാൾ വനിതാ ഡോക്ടറുടെ വായിൽ തുണി തിരുകി കയറ്റിയ ശേഷം പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇയാളിൽ നിന്ന് ഓടി രക്ഷപെട്ട ഡോക്ടർ നാട്ടുകാരെ വിളിച്ച് കൂട്ടുകയായിരുന്നു.
ഡോക്ടറുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ പ്രതിയെ തടഞ്ഞുവച്ചു. പിന്നാലെ പോലീസെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.