ആദ്യകാലത്തെ സിനിമകളിലെ നായികമാരുടെ മുഖം വേഗം ആളുകളുടെ മനസിലേക്ക് എത്തും. കാരണം അവരെല്ലാം നാച്വറലി ഭംഗിയുള്ളവരാണ്. എല്ലാവരും തന്നെ ഏറെ ട്രെഡീഷണലാണ്. അന്നൊന്നും അധികം മേക്കപ്പ് ഒന്നും ഇടില്ല.
കൂടിവന്നാൽ ഞങ്ങൾ തന്നെ ഒരു ഫെയർ ആൻഡ് ലൗലി തേക്കും. പിന്നെ കണ്ണെഴുതും, അത്ര തന്നെ. ഇപ്പോഴല്ലേ ഇത്രയും മേക്കപ്പ് ഒക്കെ വന്നത്. എന്നാലും ആദ്യകാലത്തെ നടിമാരെ കാണാൻ ഒരു പ്രത്യേക ഭംഗിയായിരുന്നു.
ഉർവശിച്ചേച്ചിയെ സ്ക്രീനിലും അല്ലാതെയും കാണാൻ എന്തു ഭംഗിയാണ്. അതുപോലെ തന്നെയാണു ശോഭനയും. ഞാൻ അവരുടെ വലിയ ഫാൻ ഗേളാണ്. എന്തൊരു ഭംഗിയാണ് അവരുടെ മുടിയും കണ്ണുമെല്ലാം കാണാൻ. അവർ സ്ലോ മോഷനിൽ നടന്നു വരുന്നതു കണ്ടാൽ അങ്ങ് ഇഷ്ടപ്പെട്ടു പോകും. -രേഖ