സോഷ്യൽ മീഡിയയിലൂടെ ആളുകൾക്ക് സുപരിചിതയായ താരമാണ് രേണു സുധി. കൊല്ലം സുധി എന്ന കലാകാരന്റെ ഭാര്യ എന്നതിലുപരി സമൂഹത്തിൽ തന്റേതായ ഇടം നേടാൻ രേണുവിന് സാധിച്ചിട്ടുണ്ട്.
രേണുവിന്റെ ഫോട്ടോഷൂട്ടുകളും ആൽബങ്ങളും ഷോർട് ഫിലിമുകളുമെല്ലാം പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാണ്. പ്രശസ്തിക്കൊപ്പംതന്നെ സൈബർ ബുള്ളിംഗുകളും പലപ്പോഴും രേണുവിനെ വേട്ടയാടുന്നുണ്ട്.
ഇപ്പോഴിതാ ഐഎഫ്ഇ മിസ് കേരള മത്സരവേദിയിൽ ഷോ സ്റ്റോപ്പറായി രേണു എത്തിയ വാർത്തയാണ് വൈറലാകുന്നത്. റാംപിൽ ചുവടുവയ്ക്കുന്ന രേണുവിന്റെ പുതിയ വീഡിയോയും ചിത്രങ്ങളും പുറത്ത്. മലയാളി മങ്കയായി കസവ് കച്ചയിലാണ് രേണു എത്തിയത്. സെറ്റ് മുണ്ടും കച്ചയും ധരിച്ച രേണുവിനെ കണ്ടാൽ ആരായാലും നോക്കി നിന്നു പോകുമെന്നാണ് സൈബറിടങ്ങളിൽ കമന്റ്.