രാജ്യത്തെ ആദ്യ റോൾസ് റോയ്സ് ബ്ലാക്ക് ബാഡ്ജ് ഗോസ്റ്റ് സീരീസ് 2 സ്വന്തമാക്കി മലയാളി. എറണാകുളം സ്വദേശി വേണു ഗോപാലകൃഷ്ണനാണ് 16 കോടി രൂപ വിലയുള്ള വാഹനം സ്വന്തമാക്കിയത്.
റോൾസ് റോയ്സ് നിർമിച്ചതിൽ വച്ച് ഏറ്റവും ശക്തവും സാങ്കേതികമികവുമുള്ള മോഡലാണു ബ്ലാക്ക് ബാഡ്ജ് ഗോസ്റ്റ് സീരീസ് 2. 6.75 ലിറ്റര്‍ ട്വിന്‍ ടര്‍ബോ വി12 എന്‍ജിനാണ് വാഹനത്തിലുള്ളത്. എട്ടു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ബോക്സും ഓൾ-വീൽ-ഡ്രൈവും ഓൾ-വീൽ-സ്റ്റിയറിംഗ് ചേസിസുമുള്ള കാറിന് ഗോസ്റ്റ് സീരീസ് 2 വിനേക്കാൾ 29 പിഎസ് കൂടുതൽ പവറും 50 എൻഎം അധിക ടോർക്കുമുണ്ട്.
രാജ്യത്തെ ഏറ്റവും വില കൂടിയ വാഹന രജിസ്ട്രേഷൻ നമ്പർ സ്വന്തമാക്കിയും വേണു ഗോപാലകൃഷ്ണൻ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൊച്ചിയിലെ ലിറ്റ്മസ് 7 സിസ്റ്റംസ് കൺസൾട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറാണ് ഇദ്ദേഹം. കളമശേരി ചാക്കോളാസ് പവലിയനിൽ നടന്ന ചടങ്ങിൽ റോൾസ് റോയ്സ് ഡീലറായ ചെന്നൈ കുൻ എക്സ്ക്ലൂസീവ് സെയിൽസ് ജനറൽ മാനേജർ ഹിതേഷ് നായിക്കും കേരള സെയിൽസ് മാനേജർ കോളിൻ എൽസണും പങ്കെടുത്തു.