രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ റോ​ൾ​സ് റോ​യ്‌​സ് ബ്ലാ​ക്ക് ബാ​ഡ്ജ് ഗോ​സ്റ്റ് സീ​രീ​സ് 2 സ്വ​ന്ത​മാ​ക്കി മ​ല​യാ​ളി: വി​ല കേ​ട്ട് ഞെ​ട്ടി സൈ​ബ​റി​ടം

രാ​​​​ജ്യ​​​​ത്തെ ആ​​​​ദ്യ റോ​​​​ൾ​​​​സ് റോ​​​​യ്‌​​​​സ് ബ്ലാ​​​​ക്ക് ബാ​​​​ഡ്ജ് ഗോ​​​​സ്റ്റ് സീ​​​​രീ​​​​സ് 2 സ്വ​​​​ന്ത​​​​മാ​​​​ക്കി മ​​​​ല​​​​യാ​​​​ളി. എ​​​​റ​​​​ണാ​​​​കു​​​​ളം സ്വ​​​​ദേ​​​​ശി വേ​​​​ണു ഗോ​​​​പാ​​​​ല​​​​കൃ​​​​ഷ്ണ​​​​നാ​​​​ണ് 16 കോ​​​​ടി രൂ​​​​പ വി​​​​ല​​​​യു​​​​ള്ള വാ​​​​ഹ​​​​നം സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ​​​​ത്.

റോ​​​​ൾ​​​​സ് റോ​​​​യ്‌​​​​സ് നി​​​​ർ​​​​മി​​​​ച്ച​​​​തി​​​​ൽ വ​​​​ച്ച് ഏ​​​​റ്റ​​​​വും ശ​​​​ക്ത​​​​വും സാ​​​​ങ്കേ​​​​തി​​​​ക​​​​മി​​​​ക​​​​വു​​​​മു​​​​ള്ള മോ​​​​ഡ​​​​ലാ​​​​ണു ബ്ലാ​​​​ക്ക് ബാ​​​​ഡ്ജ് ഗോ​​​​സ്റ്റ് സീ​​​​രീ​​​​സ് 2. 6.75 ലി​​​​റ്റ​​​​ര്‍ ട്വി​​​​ന്‍ ട​​​​ര്‍​ബോ വി12 ​​​​എ​​​​ന്‍​ജി​​​​നാ​​​​ണ് വാ​​​​ഹ​​​​ന​​​​ത്തി​​​​ലു​​​​ള്ള​​​​ത്. എ​​​​ട്ടു സ്പീ​​​​ഡ് ഓ​​​ട്ടോ​​​​മാ​​​​റ്റി​​​​ക് ഗി​​​​യ​​​​ര്‍ ബോ​​​​ക്‌​​​​സും ഓ​​​​ൾ-​​​​വീ​​​​ൽ-​​​​ഡ്രൈ​​​​വും ഓ​​​​ൾ-​​​​വീ​​​​ൽ-​​​​സ്റ്റി​​​​യ​​​​റിം​​​​ഗ് ചേ​​​​സി​​​​സു​​​​മു​​​​ള്ള കാ​​​​റി​​​​ന് ഗോ​​​​സ്റ്റ് സീ​​​​രീ​​​​സ് 2 വി​​​​നേ​​​​ക്കാ​​​​ൾ 29 പി​​​​എ​​​​സ് കൂ​​​​ടു​​​​ത​​​​ൽ പ​​​​വ​​​​റും 50 എ​​​​ൻ​​​​എം അ​​​​ധി​​​​ക ടോ​​​​ർ​​​​ക്കു​​​​മു​​​​ണ്ട്.

രാ​​​​ജ്യ​​​​ത്തെ ഏ​​​​റ്റ​​​​വും വി​​​​ല കൂ​​​​ടി​​​​യ വാ​​​​ഹ​​​​ന ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ ന​​​​മ്പ​​​​ർ സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യും വേ​​​​ണു ഗോ​​​​പാ​​​​ല​​​​കൃ​​​​ഷ്ണ​​​​ൻ ശ്ര​​​​ദ്ധി​​​​ക്ക​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു. കൊ​​​​ച്ചി​​​​യി​​​​ലെ ലി​​​​റ്റ്മ​​​​സ് 7 സി​​​​സ്റ്റം​​​​സ് ക​​​​ൺ​​​​സ​​​​ൾ​​​​ട്ടിം​​​​ഗ് പ്രൈ​​​​വ​​​​റ്റ് ലി​​​​മി​​​​റ്റ​​​​ഡി​​​​ന്‍റെ മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​റാ​​​​ണ് ഇ​​​​ദ്ദേ​​​​ഹം. ക​​​​ള​​​​മ​​​​ശേ​​​​രി ചാ​​​​ക്കോ​​​​ളാ​​​​സ് പ​​​​വ​​​​ലി​​​​യ​​​​നി​​​​ൽ ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങി​​​​ൽ റോ​​​​ൾ​​​​സ് റോ​​​​യ്‌​​​​സ് ഡീ​​​​ല​​​​റാ​​​​യ ചെ​​​​ന്നൈ കു​​​​ൻ എ​​​​ക്‌​​​​സ്‌​​​​ക്ലൂ​​​​സീ​​​​വ് സെ​​​​യി​​​​ൽ​​​​സ് ജ​​​​ന​​​​റ​​​​ൽ മാ​​​​നേ​​​​ജ​​​​ർ ഹി​​​​തേ​​​​ഷ് നാ​​​​യി​​​​ക്കും കേ​​​​ര​​​​ള സെ​​​​യി​​​​ൽ​​​​സ് മാ​​​​നേ​​​​ജ​​​​ർ കോ​​​​ളി​​​​ൻ എ​​​​ൽ​​​​സ​​​​ണും പ​​​​ങ്കെ​​​​ടു​​​​ത്തു.

Related posts

Leave a Comment