‘ഇ​ത്ര നാ​ൾ അ​വ​ൾ എ​ന്തു​കൊ​ണ്ട് പ​രാ​തി ന​ൽ​കി​യി​ല്ല? എ​ന്തു​കൊ​ണ്ട് കേ​സ് എ​ടു​ത്തി​ല്ല, ഇ​പ്പോ​ൾ എ​ന്തി​ന് നേ​രി​ട്ട് മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി’: ആ​ർ. ശ്രീ​ലേ​ഖ

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ല്‍​എ​ക്കെ​തി​രെ പോ​ലീ​സ് കേ​സ് എ​ടു​ത്ത​തി​ന് പി​ന്നാ​ലെ അ​തി​ജീ​വി​ത​യെ വി​മ​ർ​ശി​ച്ച് മു​ൻ ഡി​ജി​പി​യും തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യു​മാ​യ ആ​ർ. ശ്രീ​ലേ​ഖ. ഇ​ത്ര നാ​ൾ യു​വ​തി എ​ന്തു​കൊ​ണ്ട് പ​രാ​തി ന​ൽ​കി​യി​ല്ല, ഇ​പ്പോ​ൾ എ​ന്തി​ന് നേ​രി​ട്ട് മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി​യെ​ന്ന് ശ്രീ​ലേ​ഖ. പ്ര​തി​ക്ക് ഫോ​ണും ഓ​ഫാ​ക്കി മു​ങ്ങാ​നു​ള്ള, മു​ൻ‌​കൂ​ർ ജാ​മ്യാ​പേ​ക്ഷ നേ​ടാ​നു​ള്ള അ​വ​സ​ര​ത്തി​നാ​ണോ എ​ന്നു ശ്രീ​ലേ​ഖ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ വ​മ്പ​ന്മാ​രാ​യ കൂ​ടു​ത​ൽ പേ​രെ അ​റ​സ്റ്റ് ചെ​യ്യാ​തി​രി​ക്കാ​നാ​ണോ എ​ന്നു​ള്ള ചോ​ദ്യ​വും ശ്രീ​ലേ​ഖ ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്. താ​ൻ ഇ​പ്പോ​ഴും എ​പ്പോ​ഴും അ​തി​ജീ​വി​ത​യ്ക്കൊ​പ്പം മാ​ത്ര​മാ​ണെ​ന്നും ഇ​ര​ക​ളെ സം​ര​ക്ഷി​ക്കു​ക എ​ന്ന​തി​ൽ കാ​ല​താ​മ​സ​മോ വീ​ഴ്ച​യോ വ​രാ​ൻ പാ​ടി​ല്ല എ​ന്ന് ദൃ​ഢ​മാ​യി വി​ശ്വ​സി​ക്കു​ന്നു​വെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

ആ​ർ. ശ്രീ​ലേ​ഖ​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്:

ഞാ​ൻ ഇ​പ്പോ​ഴും എ​പ്പോ​ഴും അ​തി​ജീ​വി ത​ക്കൊ​പ്പം മാ​ത്രം…
ഇ​ത്ര നാ​ൾ അ​വ​ൾ എ​ന്തു​കൊ​ണ്ട് പ​രാ​തി ന​ൽ​കി​യി​ല്ല? ഇ​ത്ര​നാ​ൾ എ​ന്തു​കൊ​ണ്ട് കേ​സ് എ​ടു​ത്തി​ല്ല എ​ന്ന ദുഃ​ഖം മാ​ത്രം! ഇ​പ്പോ​ൾ എ​ന്തി​ന് നേ​രി​ട്ട് മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി എ​ന്ന ആ​ശ​ങ്ക മാ​ത്രം!

പ്ര​തി​ക്ക് ഫോ​ണും ഓ​ഫാ​ക്കി മു​ങ്ങാ​നു​ള്ള, മു​ൻ‌​കൂ​ർ ജാ​മ്യാ​പേ​ക്ഷ നേ​ടാ​നു​ള്ള അ​വ​സ​ര​ത്തി​നോ? അ​തോ ശ​ബ​രി​മ​ല​യി​ൽ സ്വ​ർ​ണ​കൊ​ള്ള​യി​ൽ വ​മ്പ​ന്മാ​രാ​യ കൂ​ടു​ത​ൽ പേ​രെ അ​റ​സ്റ്റ് ചെ​യ്യാ​തി​രി​ക്കാ​നോ?ഞാ​നൊ​ര​മ്മ​യാ​ണ്, മു​ൻ പോ​ലീ​സു​ദ്യോ​ഗ​സ്ഥ​യാ​ണ്… ഇ​ര​ക​ളെ സം​ര​ക്ഷി​ക്കു​ക എ​ന്ന​തി​ൽ കാ​ല​താ​മ​സ​മോ വീ​ഴ്ച​യോ വ​രാ​ൻ പാ​ടി​ല്ല എ​ന്ന് ദൃ​ഢ​മാ​യി വി​ശ്വ​സി​ക്കു​ന്നു!

Related posts

Leave a Comment