തിരുവനന്തപുരം: ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത വിസിമാര്‍ക്കെതിരേ രൂക്ഷവിമര്‍ശനവുമായി ഉന്നത വിദ്യാഭ്യാസമന്ത്രി ആര്. ബിന്ദുവും വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയും.
അക്കാദമിക് സ്വാതന്ത്ര്യത്തെ കാവിത്തൊഴുത്തില്‍ കെട്ടാന്‍ വിസിമാര്‍ കൂട്ടുനിന്നെന്ന് മന്ത്രി ബിന്ദു ആരോപിച്ചു. ആര്‍എസ്എസിനു കൂട്ടുനിന്ന വിസിമാര്‍ക്ക് ഭാവിയില്‍ തലകുമ്പിട്ടു നില്‍ക്കേണ്ടി വരും.
ആര്‍എസ്എസ് പരിപാടിക്കു പോയവരെ സര്‍ക്കാര്‍ പദവിയില്‍ ഇരുത്തേണ്ട കാര്യമില്ലെന്നും മന്ത്രി ബിന്ദു പറഞ്ഞു. ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത കുഫോസ് വി.സി ബിജുകുമാറിനെ സ്ഥാനത്തുനിന്നു മാറ്റണമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.
ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തവര്‍ സ്ഥാനത്തു വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായാണു മന്ത്രിമാര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.