ഇ​ന്ധ​ന ക​യ​റ്റു​മ​തി​യി​ൽ നി​രോ​ധ​ന​വു​മാ​യി റ​ഷ്യ

മോ​സ്കോ: ഡീ​സ​ൽ ക​യ​റ്റു​മ​തി​യി​ൽ ഭാ​ഗി​ക​മാ​യി നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തു​ക​യും ഗാ​സോ​ലി​ൻ ക​യ​റ്റു​മ​തി​യി​ൽ നി​ല​വി​ലു​ള്ള നി​രോ​ധ​നം വ​ർ​ഷാ​വ​സാ​നം വ​രെ നീ​ട്ടു​ക​യും ചെ​യ്ത് റ​ഷ്യ.

റ​ഷ്യ​ൻ റി​ഫൈ​ന​റി​ക​ളെ ല​ക്ഷ്യ​മി​ട്ട് യു​ക്രെ​യ്ൻ തു​ട​ർ​ച്ച​യാ​യി ‍ഡ്രോ​ൺ ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്തി​യ​ത് റ​ഷ്യ​യി​ലെ എ​ണ്ണ ശു​ദ്ധീ​ക​ര​ണ​ത്തെ​യും പ്ര​ധാ​ന തു​റ​മു​ഖ​ങ്ങ​ളി​ൽ നി​ന്നു​ള്ള ക​യ​റ്റു​മ​തി​യെ​യും ബാ​ധി​ച്ച​താ​യി അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

റ​ഷ്യ​യി​ൽ എ​ണ്ണ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് കു​റ​വു നേ​രി​ടു​ന്ന​താ​യും നി​ല​വി​ലു​ള്ള എ​ണ്ണ ശേ​ഖ​രം ഈ ​കു​റ​വ് നി​ക​ത്താ​ൻ ശ്ര​മി​ക്കു​ന്ന​താ​യും റ​ഷ്യ​ൻ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി അ​ല​ക്സാ​ണ്ട​ർ നൊ​വാ​ക്.

ഗാ​സോ​ലി​ൻ ക​യ​റ്റു​മ​തി​യി​ൽ നി​ല​വി​ലു​ള്ള നി​രോ​ധ​നം വ​ർ​ഷാ​വ​സാ​നം വ​രെ തു​ട​രു​മെ​ന്നും കൂ​ടാ​തെ ഡീ​സ​ൽ ഉ​ത്പാ​ദ​നം ന​ട​ത്താ​ത്ത ക​മ്പ​നി​ക​ൾ​ക്ക് ഡീ​സ​ൽ ക​യ​റ്റു​മ​തി ചെ​യ്യു​ന്ന​തി​നും വ​ർ​ഷാ​വ​സാ​നം വ​രെ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Related posts

Leave a Comment