ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള ; 2014ല്‍ ​പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വി​ലും ചെ​മ്പുപാ​ളി​യെ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ​തി​ന്‍റെ തെ​ളി​വു​ക​ള്‍ പു​റ​ത്ത്

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ല്‍ ദേ​വ​സ്വം ബോ​ര്‍​ഡ് 2024 ല്‍ ​പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വി​ലും ചെ​മ്പ് പാ​ളി​യെ​ന്നു രേ​ഖ​പ്പെ​ടു​ത്തി​യ​തി​ന്‍റെ തെ​ളി​വു​ക​ള്‍ പു​റ​ത്ത്. ചെ​ന്നൈ​യി​ലെ സ്മാ​ര്‍​ട്ട് ക്രി​യേ​ഷ​ന്‍​സി​ലേ​ക്ക് സ്വ​ര്‍​ണം പൂ​ശാ​നാ​യി ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​യു​ടെ കൈ​വ​ശം കൊ​ടു​ത്തുവി​ടാ​ന്‍ ഇ​റ​ക്കി​യ ഉ​ത്ത​ര​വി​ലാ​ണ് ഈ ​പ​രാ​മ​ര്‍​ശ​മു​ള്ള​ത്.

ചെ​മ്പ് പാ​ളി​ക​ള്‍ മെ​യി​ന്‍റ​ന​ന്‍​സി​ന് ന​ല്‍​കാ​മെ​ന്നാ​ണു രേ​ഖ​പ്പെ​ടു​ത്തി ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്ന​ത്. ദേ​വ​സ്വം സെ​ക്ര​ട്ട​റി​യാ​ണ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. 2019 ല്‍ ​ദേ​വ​സ്വം ഓ​ഫീ​സ​റാ​യി​രു​ന്ന മു​രാ​രി ബാ​ബു​വാ​ണ് ആ​ദ്യ​മാ​യി സ്വ​ര്‍​ണ​ത്തി​ല്‍ പൊ​തി​ഞ്ഞ പാ​ളി​ക​ളെ ചെ​മ്പാ​ണെ​ന്നു രേ​ഖ​പ്പെ​ടു​ത്തി ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​യു​ടെ കൈ​വ​ശം സ്വ​ര്‍​ണം പൂ​ശാ​നാ​യി കൊ​ടു​ത്തുവി​ട്ട​ത്.

തു​ട​ര്‍​ന്നു​ള്ള രേ​ഖ​ക​ളി​ലും ചെ​മ്പാ​ണെ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ 2024 ലെ ​ഉ​ത്ത​ര​വി​ലും ആ​വ​ര്‍​ത്തി​ക്കു​ന്നു. 2019 ലെ ​ക​ള്ളം മൂ​ടി വ​യ്ക്കാ​ന്‍ 2025 ലും ​ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നു ശ്ര​മി​ച്ചെ​ന്ന് നേ​ര​ത്തെ കോ​ട​തി രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ചി​രു​ന്നു.

Related posts

Leave a Comment