ഏറ്റുമാനൂര്‍: ശബരിമലയിലെ സ്വര്‍ണക്കൊള്ളയ്ക്ക് ഉത്തരവാദിയായ മന്ത്രി വി.എന്‍. വാസവന് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഐഎന്‍ടിയുസി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മന്ത്രിയുടെ ഏറ്റുമാനൂരിലെ ഓഫീസിലേക്കു പ്രതിഷേധ മാര്‍ച്ച് നടത്തി. എംസി റോഡില്‍ മഹാദേവ ക്ഷേത്രത്തിനു സമീപത്തുനിന്ന് ആരംഭിച്ച മാര്‍ച്ച് നീണ്ടൂര്‍ റോഡില്‍ പോലീസ് തടഞ്ഞു.
തുടര്‍ന്നു നടത്തിയ ധര്‍ണ കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം ജോസഫ് വാഴയ്ക്കന് ഉദ്ഘാടനം ചെയ്തു. ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് അധ്യക്ഷത വഹിച്ചു.
ഐഎന്‍ടിയുസി സംസ്ഥാന സെക്രട്ടറിമാരായ പി.വി. പ്രസാദ്, എം.വി. മനോജ്, സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി ജിജി പോത്തന്, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ എം.എന്‍. ദിവാകരന് നായര്‍, സണ്ണി കാഞ്ഞിരം, ആനന്ദ് പഞ്ഞിക്കാരന്‍, എം. മുരളി, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ജോബിന് ജേക്കബ്, കെ. മോഹനചന്ദ്രന്, ഐഎന്‍ടിയുസി ജില്ലാ ഭാരവാഹികളായ ബിജു കൂമ്പിക്കല്‍, പി.എച്ച്. അഷറഫ്, ടി.സി റോയി, ബിജു വലിയമല തുടങ്ങിയവര്‍ പ്രസംഗിച്ചു.

