സ്വ​ര്‍​ണ​പ്പാ​ളി വി​വാ​ദം; ‘അ​യ്യ​പ്പ​ന്‍റെ സ്വ​ര്‍​ണം ക​ട്ട​വ​ര്‍ അ​മ്പ​ലം​വി​ഴു​ങ്ങി​ക​ള്‍’; നി​യ​സ​ഭ​യി​ൽ ഭരണ- പ്ര​തി​പ​ക്ഷ പോ​രാ​ട്ടം

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​പ്പാ​ളി വി​ഷ​യ​ത്തി​ല്‍ ദേ​വ​സ്വം മ​ന്ത്രി രാ​ജി​വ​യ്ക്ക​ണം, സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണം, സ്വ​ർ​ണം ക​വ​ർ​ന്ന​വ​രെ പി​ടി​കൂ​ട​ണം തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങളുമായി നി​യ​മ​സ​ഭ​യി​ല്‍ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം. ചോ​ദ്യോ​ത്ത​ര​വേ​ള ത​ട​സ​പ്പെ​ട്ടു. ഇ​തേ​ത്തു​ട​ര്‍​ന്ന് സ​ഭ കു​റ​ച്ചുസ​മ​യ​ത്തേ​ക്കു നി​ര്‍​ത്തി​വ​ച്ചു.

അ​യ്യ​പ്പ​ന്‍റെ സ്വ​ര്‍​ണം ക​ട്ട​വ​ര്‍ അ​മ്പ​ലം വി​ഴു​ങ്ങി​ക​ള്‍ എ​ന്നു പ്രി​ന്‍റ് ചെ​യ്ത ബാ​ന​റു​മാ​യാ​ണ് പ്ര​തി​പ​ക്ഷം സ​ഭ​യി​ലെ​ത്തി​യ​ത്. സ്പീ​ക്ക​റു​ടെ ഡ​യ​സി​നു മു​ന്നി​ല്‍ ബാ​ന​ര്‍ പി​ടി​ച്ച് മു​ദ്രാ​വാ​ക്യം വി​ളി​ക​ളോ​ടെ​യാ​ണ് പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധി​ച്ച​ത്. ഇ​തോ​ടെ ചോ​ദ്യോ​ത്ത​ര​വേ​ള ത​ട​സ​പ്പെ​ട്ടു.

ചോ​ദ്യോ​ത്ത​ര​വേ​ള ത​ട​സ​പ്പെ​ടു​ത്തു​ന്ന​ത് അ​നാ​ദ​ര​വെ​ന്ന് സ്പീ​ക്ക​ര്‍ പ​റ​ഞ്ഞെ​ങ്കി​ലും അത് അം​ഗീ​ക​രി​ക്കാ​ന്‍ പ്ര​തി​പ​ക്ഷം ത​യാ​റാ​യി​ല്ല. പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം നേ​രി​ടാ​ന്‍ ഭ​ര​ണ​പ​ക്ഷ​വും മ​ന്ത്രി​മാ​രും സീ​റ്റു​ക​ളി​ല്‍​നി​ന്ന് എ​ഴു​ന്നേ​ല്‍​ക്കു​ക​യും വാ​ക്ക്പോ​ര് തു​ട​രു​ക​യു​മാ​യി​രു​ന്നു.

Related posts

Leave a Comment