കോട്ടയം: ശബരിമല തീര്‍ഥാടനം ആരംഭിക്കാന്‍ ഒരുമാസം ശേഷിക്കെ ജില്ലയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. ഏറെ കുറവുകളുണ്ടെങ്കിലും വരുംദിവസങ്ങളിലുള്ള പ്രവര്‍ത്തനങ്ങളിലൂടെ മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ് തീര്ഥാടനസമൂഹം.
എല്ലാ വര്‍ഷവും നിരവധി അപകടങ്ങള്‍ക്ക് ഇടയാക്കുന്ന കണമല റൂട്ടില്‍ അപകടരഹിത യാത്രയ്ക്ക് ശ്വാശ്വത പരിഹാരം ഈവര്‍ഷവും അകലെയാണ്. എല്ലാ വര്‍ഷവും ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് കണമലയിലുണ്ടാകുന്നത്. ഇതിനു പരിഹാരം കാണണമെന്നുള്ള ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
തീര്‍ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിന് എല്ലാ വകുപ്പുകളും ജാഗ്രത പുലര്‍ത്തണമെന്ന് കളക്ടര്‍ യോഗത്തില്‍ നിര്‍ദേശിച്ചു. ജില്ലാ പോലീസ് ചീഫ് ഷാഹുല്‍ ഹമീദ്, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എസ്. ശ്രീജിത്ത്, ആര്‍ഡിഒ ജിനു പുന്നൂസ്, വിവിധ വകുപ്പുമേധാവികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രധാന നിര്‍ദേശങ്ങള്‍
തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനും അറുനൂറിലധികം പോലീസുകാരെ ജില്ലയിലെ പ്രധാന കേന്ദ്രങ്ങളില്‍ നിയോഗിക്കും.എരുമേലിയില്‍ 24 മണിക്കൂറും സ്പെഷ്യല്‍ കണ്ട്രോള് റൂം പ്രവര്‍ത്തിക്കും.
എരുമേലി ഉള്‍പ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളില്‍ സിസി ടിവി നിരീക്ഷണമുണ്ടാകും.കണമല റൂട്ടില്‍ കൂടുതല്‍ കാമറകള്‍ സ്ഥാപിക്കും.കോട്ടയം റെയിവല്‍വേ സ്റ്റേഷന്, കെഎസ്ആര്‍ടിസി സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങളില്‍ കണ്ട്രോള് റൂമുകള്‍ തുറക്കും.
തീര്‍ഥാടനപാതയിലും പ്രധാന കേന്ദ്രങ്ങളിലും മുടക്കമില്ലാത്ത വൈദ്യുതി വിതരണവും വെളിച്ചവും കഐസ്ഇബി ഉറപ്പുവരുത്തും.അഗ്നിരക്ഷാസേന എരുമേലിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന താത്കാലിക ഫയര്‍ സ്റ്റേഷന് സ്ഥാപിക്കും.
പൊതു സ്ഥലങ്ങളില്‍ അപകടകരമായി നില്ക്കുന്ന മരങ്ങള്‍ തീര്‍ഥാടനം ആരംഭിക്കുന്നതിനു മുന്‍പ് മുറിച്ചുമാറ്റും.ഹൃദ്രോഗ ചികിത്സയടക്കമുള്ള ചികിത്സാ സൗകര്യങ്ങളും ആവശ്യത്തിന് ആംബുലന്‍സ് സൗകര്യങ്ങളും ആരോഗ്യവകുപ്പ് ഉറപ്പാക്കും. എരുമേലിയില്‍ 24 മണിക്കൂറും മെഡിക്കല്‍ സൗകര്യം ഉണ്ടാകും .
ആര്‍ടിഒയുടെ നേതൃത്വത്തില്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ ആറു സ്ക്വാഡുകള്‍ പ്രവര്‍ത്തിക്കും. എരുമേലിയില്‍ കണ്ട്രോള് റൂമും ഉണ്ടാകും.അപകടങ്ങള്‍ ഉണ്ടായാല്‍ അടിയന്തര നടപടികള്‍ക്കായി ക്വിക്ക് റെസ്പോണ്‍സ് ടീമും പ്രവര്ത്തിക്കുംറവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ കോട്ടയം മെഡിക്കല്‍ കോളജ്, ഏറ്റുമാനൂര്‍, എരുമേലി എന്നിവിടങ്ങളില്‍ കണ്ട്രോള് റൂമുകള്‍ തുറക്കും. എരുമേലി, ഏറ്റുമാനൂര്‍ ഇടത്താവളങ്ങളില്‍ എക്സൈസിന്റെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമുകളും ഏര്‍പ്പെടുത്തും.
കോട്ടയം, എരുമേലി എന്നിവിടങ്ങളില്‍നിന്നുള്ള സര്‍വീസുകള്‍ക്കായി കെഎസ്ആര്‍ടിസി 50 ബസുകള്‍ കൂടുതലായി എത്തിക്കുംകോട്ടയം റെയില്‍വേ സ്റ്റേഷനില്‍നിന്ന് പമ്പയിലേക്ക് പ്രത്യേക സര്‍വീസുകളുമുണ്ടാകും.ഭക്ഷണശാലകളില്‍ നിരന്തര പരിശോധന നടത്തും.മുടക്കമില്ലാത്ത കുടിവെള്ള വിതരണം. കൃത്യമായ മാലിന്യനീക്കം. ഹോട്ടല്‍ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ്. സുഗമമായ പാര്‍ക്കിംഗ് ഉറപ്പുവരുത്തും.