തനിക്ക് ട്രൈജെമിനല്‍ ന്യൂറാള്‍ജിയ ആയിരുന്നു എന്ന് വെളിപ്പെടുത്തി സൽമാൻ ഖാൻ. കഠിനമായ വേദനയായിരുന്നു. ഏറ്റവും വലിയ ശത്രുവിന് പോലും ഇങ്ങനൊരു അവസ്ഥ ആഗ്രഹിക്കില്ല. ഞാനിത് ഏഴെട്ട് വര്‍ഷം കൊണ്ടു നടന്നു. ഓരോ നാല്-അഞ്ച് മിനിറ്റിലും വേദനയുണ്ടാകും.
പ്രഭാതഭക്ഷണം കഴിക്കാന്‍ പോലും ഒന്നൊന്നര മണിക്കൂര്‍ വേണ്ടി വരും. അതിനാല്‍ ഞാന്‍ നേരേ ഡിന്നറാണ് കഴിക്കുക. ഒരു ഓംലറ്റ് കഴിക്കുമ്പോള്‍ പോലും ചവയ്ക്കാന്‍ സാധിച്ചിരുന്നില്ല. അത്രയായിരുന്നു വേദന. സ്വയം നിര്‍ബന്ധിച്ചാണ് കഴിക്കുക. വേദനസംഹാരികള്‍ക്ക് പോലും എന്നെ സഹായിക്കാനായില്ല. തുടക്കത്തില്‍ ഡോക്ടര്‍മാര്‍ കരുതിയത് പല്ലിനാണ് പ്രശ്നം ആണെന്നായിരുന്നു.
എന്നാല്‍ വെള്ളം കുടിക്കാന്‍ പോലും പറ്റാത്ത അത്ര വേദനയായതോടെയാണ് പ്രശ്നം നാഡീസംബന്ധമാണെന്ന് ബോധ്യപ്പെടുന്നത്. 2007 ല്‍ പാര്‍ട്ണര്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടി ലാറ ദത്ത തന്റെ മുഖത്തു നിന്നു മുടിയിഴ നീക്കം ചെയ്തപ്പോഴാണ് ആദ്യമായി വേദന അനുഭപ്പെട്ടത്.
ഇപ്പോള്‍ വളരെ എളുപ്പത്തില്‍ ചികിത്സിക്കാം. ഗാമ നൈഫ് സര്‍ജറിയുണ്ട്. ഏഴെട്ട് മണിക്കൂര്‍ മുഖത്ത് സ്ക്രൂ ചെയ്തു വെക്കും. ഗാമ നൈഫുമായി കിടത്തും. എട്ട് മണിക്കൂര്‍ നീണ്ടു നിന്നതാണ് എന്റെ സര്‍ജറി. സര്‍ജറിയ്ക്ക് ശേഷം വേദന 20-30 ശതമാനം കുറയുമെന്നാണ് എന്നോട് പറഞ്ഞത്. എന്നാല്‍ പൂര്‍ണമായും വിട്ടുപോയി എന്ന് സല്മാന് ഖാൻ പറഞ്ഞു.