ലസിത പാലക്കലിനെ അധിക്ഷേപിച്ച  സാബുവിനെ  അറസ്റ്റു ചെയ്യണം;  തരികിട സാബുവിന്‍റെ വീട്ടിലേക്ക് സംഘപരിവാർ സംഘടനകളുടെ മാർച്ച്

കായംകുളം: ബിജെപിയുടെ വനിതാ പ്രവർത്തക ലസിത പാലക്കലിനെ സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ച നടൻ തരികിട സാബുവിന്‍റെ വസതിയിലേക്ക് സംഘപരിവാർ സംഘടനകൾ മാർച്ച് നടത്തി. സാബുവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു കായംകുളത്തെ വസതിയിലേക്ക് മാർച്ച്. യുവമോർച്ച സംസ്ഥാന അധ്യക്ഷൻ പ്രകാശ് ബാബു മാർച്ച് ഉദ്ഘാടനം ചെയ്തു.

മാർച്ച് വീടിനു സമീപം പോലീസ് തടഞ്ഞു. അധിക്ഷേപം നടത്തിയ സാബുവിനെതിരേ പരാതി നല്‍കിയിട്ടും ഇതുവരെയും പോലീസ് നടപടി ഉണ്ടായിട്ടില്ലെന്നും ഇയാളെ പോലീസ് സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്നും പ്രതിഷേധക്കാർ ആരോപിച്ചു.

Related posts