ഏത് റോളിലും മികവ് പുലർത്തുമെന്നു തെളിയിക്കാൻ സഞ്ജുവിന് സാധിച്ചുവെന്നതാണ് ഏഷ്യ കപ്പ് വ്യക്തമാക്കുന്നത്. ബാറ്റിംഗ് ലൈനപ്പിൽ മൂന്നിലും അഞ്ചിലും പരീക്ഷിച്ചു, രണ്ടിലും വിജയം.
ഫൈനലിൽ നിർണായകമായ ഇന്നിംഗ്സ് കാഴ്ചവച്ച് ഇന്ത്യക്ക് പോരാടാൻ അവസരമൊരുക്കി. ഏഷ്യ കപ്പിൽ നാല് ഇന്നിംഗ്സുകളിൽ 33 ശരാശരിയിൽ 132 റണ്‍സ്. ഏഴ് ഫോറും ഏഴ് സിക്സറുകളും. ഈ ടൂർണമെന്റോടെ ട്വന്റി 20 ടീമിലേക്ക് തന്റെ സ്ഥിര സാന്നിധ്യം ഉറപ്പിക്കാൻ സഞ്ജുവിന് കഴിഞ്ഞേക്കും. വിക്കറ്റിന് പിന്നിലും സഞ്ജുവിന്റെ മികവ് കണ്ടു.