തൃശൂർ: മുത്തശ്ശിയെ കൊന്ന് സ്വർണമാല കവർന്ന ചെറുമകനെ പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂർ കൊരട്ടിയിലാണ് സംഭവം. മാമ്പ്ര സ്വദേശി സാവിത്രി (70)യെ അവരുടെ മകളുടെ മകൻ പ്രശാന്താണ് കൊലപ്പെടുത്തിയത്. കവർന്നെടുത്ത മൂന്ന് പവന്റെ മാല പണമിടപാട് സ്ഥാപനത്തിൽ നിന്നും പോലീസ് കണ്ടെടുത്തു. സ്വകാര്യ ബസിലെ കണ്ടക്ടറാണ് അറസ്റ്റിലായ പ്രശാന്ത്.
മുത്തശ്ശിയെ കൊന്ന് സ്വർണമാല കവർന്നു; മാലവിറ്റ് കിട്ടിയ പണവുമായി കടന്ന ചെറുകൻ പോലീസ് പിടിയിൽ
