സെൽഫി എടുക്കാൻ ഇഷ്ടമില്ലാത്തവർ ചുരുക്കമാണ്. സെൽഫി എടുത്ത് പണി വാങ്ങിയവരുടെ വാർത്തയൊക്കെ സമീപ കാലത്ത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ ഒരു സെൽഫിക്കഥയാണ് വീണ്ടും സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത്.
കാറിലിരുന്ന് ഒരു യുവാവ് സെൽഫി എടുത്ത് അത് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തു. എന്നാൽ ഫോട്ടോ ഷെയർ ചെയ്തതിനു 24-മണിക്കൂർ പിന്നിട്ടപ്പോഴേക്കും അത് കണ്ടത് നാലര ലക്ഷം ആളുകൾ. @Basi_cally എന്ന ബാസ് എന്ന എക്സ് ഉപയോക്താവ് തന്റെ ഷെയർ ടാക്സി യാത്രയിൽ നിന്നുള്ള ഒരു സെൽഫിയാണ് പങ്കുവച്ചത്.
ഇതിൽ എന്താണിത്ര ആശ്ചര്യപ്പെടാനെന്നല്ലേ? അതിന്റെ അടിക്കുറിപ്പാണ് എല്ലാവരേയും ആകർഷിച്ചത്. ‘ ഇന്ന് ഞാനൊരു ഷെയർ കാബിൽ കയറി, എന്റെ പിന്നിൽ ഒരു ആട് ഉണ്ടെന്ന് മനസിലായി’ എന്ന അടിക്കുറിപ്പോടെയാണ് യുവാവ് ചിത്രം പങ്കുവച്ചത്. യുവാവിന്റെ അടിക്കുറിപ്പാണ് എല്ലാവരേയും ആകർഷിച്ചത്.
കാറിൽ യുവാവിന് പിന്നിലായി ഒരു കറുത്ത ആട് പുറം തിരിഞ്ഞ് ഇരിക്കുന്നതാണ് ഫോട്ടോ. എന്തായാലും ചിത്രം പങ്കുവച്ച് നിമിഷങ്ങൾക്കുള്ളിൽ അത് വൈറലായി.