സീ​രി​യ​ൽ ന​ടി​യെ ബ​ലാ​ത്സം​ഗം​ചെ​യ്ത് ഗ​ർ​ഭി​ണി​യാ​ക്കി​യ കേ​സ്; ക​ന്ന​ഡ ന​ട​ൻ അ​റ​സ്റ്റി​ൽ

ബം​ഗ​ളൂ​രു: സീ​രി​യ​ൽ ന​ടി​യെ ബ​ലാ​ത്സം​ഗം ചെ​യ്തെ​ന്ന പ​രാ​തി​യി​ൽ ക​ന്ന​ഡ ന​ട​ൻ മ​ദ​നൂ​ർ മ​നു അ​റ​സ്റ്റി​ൽ. മ​നു​വി​ന്‍റെ പു​തി​യ സി​നി​മ “കു​ല​ദ​ല്ലി കീ​ള്യാ​വു​ദോ’ അ​ടു​ത്ത ബു​ധ​നാ​ഴ്ച റി​ലീ​സ് ചെ​യ്യാ​നി​രി​ക്കെ​യാ​ണു ലൈം​ഗി​ക​പീ​ഡ​ന​ക്കേ​സി​ൽ പി​ടി​യി​ലാ​യ​ത്.

ത​ന്നെ ബ​ലാ​ത്സം​ഗം ചെ​യ്ത് ഗ​ർ​ഭി​ണി​യാ​ക്കി​യെ​ന്നും ബ​ല​മാ​യി ര​ണ്ടു​ത​വ​ണ ഗ​ർ​ഭം അ​ല​സി​പ്പി​ച്ചെ​ന്നും ആ​രോ​പി​ച്ച് 33 കാ​രി​യാ​യ ക​ന്ന​ഡ സീ​രി​യ​ൽ ന​ടി ന​ൽ​കി​യ പ​രാ​തി​യി​ൽ അ​ന്ന​പൂ​ർ​ണേ​ശ്വ​രീ​ന​ഗ​ർ പോ​ലീ​സാ​ണ് മ​നു​വി​ന്‍റെ പേ​രി​ൽ കേ​സെ​ടു​ത്ത​ത്.

കേ​സെ​ടു​ത്ത​തോ​ടെ ഒ​ളി​വി​ൽ​പ്പോ​കാ​ൻ ശ്ര​മി​ച്ച ന​ട​നെ ഹാ​സ​നി​ലെ ശാ​ന്തി​ഗ്രാ​മ​യി​ൽ​നി​ന്നു പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. 2018 ൽ ​കോ​മ​ഡി ഷോ​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് ന​ടി മ​നു​വി​നെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്.

താ​നു​മാ​യി ന​ട​ൻ ന​ല്ല സൗ​ഹൃ​ദ​ത്തി​ലാ​യി​രു​ന്നു. സം​ഭ​വ ദി​വ​സം ഷോ​യു​ടെ ശ​മ്പ​ളം ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് ത​ന്നെ ഹോ​ട്ട​ൽ മു​റി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി ബ​ലാ​ത്സം​ഗം ചെ​യ്ത​തെ​ന്നാ​ണ് ഇ​ര​യു​ടെ പ​രാ​തി. മ​നു പി​ന്നീ​ട് ത​ന്‍റെ വീ​ട്ടി​ൽ വ​ന്ന് ത​ന്നെ കെ​ട്ടി​യി​ട്ട് വീ​ണ്ടും ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Related posts

Leave a Comment