ടെർണിയ(ഇറ്റലി): ജയിലുകളിൽ കഴിയുന്ന തടവുകാർക്കു ഭാര്യയെയോ കാമുകിയെയോ കാണാനും അടുത്തിടപഴകാനുമുള്ള പ്രത്യേക സൗകര്യം ഒരുക്കുന്നു. ഇറ്റലിയിലാണു തടവുകാർക്കുവേണ്ടി “സെക്സ് റൂമുകൾ’ ഒരുക്കുന്നത്.
മധ്യ ഉംബ്രിയ മേഖലയിലെ ടെർണിയ ജയിലിൽ ഈ പുതിയ പരിഷ്കാരം പ്രാബല്യത്തിൽ വന്നുകഴിഞ്ഞു. രണ്ടു മണിക്കൂറാണു തടവുകാർക്കും പങ്കാളികൾക്കും വേണ്ടി അനുവദിക്കുക. ഒരു ബെഡ്ഡും ടോയ്ലെറ്റ് സൗകര്യവും മുറിയിലുണ്ടാകും. ജയിലിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഈ മുറിക്കടുത്ത് ഉണ്ടാകില്ല.
ജയിലിന് പുറത്തുള്ള പങ്കാളികളുമായി അടുത്തിടപഴകാനുള്ള തടവുകാരുടെ അവകാശം ഇറ്റലിയിലെ കോൺസ്റ്റിറ്റ്യൂഷണൽ കോർട്ട് അടുത്തിടെ അംഗീകരിച്ചിരുന്നു.
ഫ്രാൻസ്, ജർമനി, നെതർലാൻഡ്സ്, സ്വീഡൻ തുടങ്ങി യൂറോപ്യൻ രാജ്യങ്ങളിൽ പലയിടങ്ങളിലും നേരത്തെതന്നെ തടവുകാർക്കു പങ്കാളികളുമായി ശാരീരികമായി അടുപ്പം കാണിക്കാനുള്ള അവസരം ജയിലുകളിൽ നടപ്പിലാക്കിയിരുന്നു.