പ്രണയം എന്ന് പറയുന്പോൾത്തന്നെ എല്ലാവരുടേയും മനയിലേക്ക് ഓടിയെത്തുന്നത് ഷാജഹാനും മുംതാസുമാണ്. തന്റെ പ്രണയിനി മുംതാസ് മഹലിന്റെ ഓർമയ്ക്കായി ഷാജഹാൻ പണികഴിപ്പിച്ചതാണ് താജ്മഹൽ. യമുനാ നദിക്കരയിൽ മാർബിളിൽ കൊത്തിയെടുത്ത പ്രണയ കുടീരം കാണാൻ ദിവസവും ആളുകൾ എത്താറുണ്ട്. താജ്മഹൽ കാണാൻ ആളുകൾ എത്താറുണ്ടെങ്കിലും സഞ്ചാരികൾക്ക് പ്രണയിനികളുടെ ഖബർ കാണാൻ പ്രവേശനമില്ല.
ഇപ്പോഴിതാ ആ ഇണക്കുരുവികളുടെ ഖബർ ലോകത്തിന് കാട്ടിക്കൊടുത്തിരിക്കുകയാണ് ദിന്‍ബർ ഭാരത് എന്ന ഇന്‍സ്റ്റാഗ്രാം പേജിലൂടെ. സന്ദർശകര്‍ക്ക് പോകാൻ സാധിക്കാത്ത വഴിയിലേക്ക് ആരും കാണാതെ സഞ്ചാരി കയറുകയും വീഡിയോ പകര്‍ത്തുകയുമായിരുന്നു.
പടികളിറങ്ങി ഇടനാഴിയിലൂടെ കുറച്ച് ദൂരം മുന്നോട്ട് പോകുന്നതും വീഡിയോയിൽ കാണാം. അവിടെ നിന്നും നടന്ന് ചെല്ലുന്നത് ഒരു മുറിയിലേക്കാണ്. മുറിയില്‍ എത്തുന്പോൾ അവിടെ ഒരു വലിയ ഖബറും സമീപത്തായി ഒരു ചെറിയ ഖബറും കാണാം. അതാണ് ഷാജഹാൻ ചക്രവര്‍ത്തിയുടെയും അദ്ദേഹത്തിന്റെ പ്രിയ പത്നി മുംതാസിന്റെയും ഖബര്‍.
വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. ഇന്നേവരെ ഇത് ആരും കണ്ടിട്ടില്ല, ഇത്തരമൊരു കാഴ്ച സമ്മാനിച്ചതിന് എല്ലാവരും നന്ദി പറഞ്ഞു.