പ്രതിസന്ധികളെ നേരിടാനുള്ള മനോധൈര്യംവന്നത് ജീവിതത്തിലെ അനുഭവങ്ങളിൽ നിന്നാണെന്ന് ഷെല്ലി കിഷോർ. കുട്ടിക്കാലം മുതലേ ഞാനങ്ങനെ ആയിരുന്നു. ഒരുപക്ഷെ ഞങ്ങൾക്കുണ്ടായ കുടുംബ പ്രശ്നങ്ങൾ കൊണ്ടായിരിക്കാം. അച്ഛനും അമ്മയും തമ്മിലുണ്ടായ പ്രശ്നങ്ങളും മറ്റും. അങ്ങനെയൊക്കെ വന്നപ്പോൾ വളരെ കുഞ്ഞിലേതന്നെ പല കാര്യങ്ങളിലും ഒറ്റയ്ക്ക് തീരുമാനം എടുക്കേണ്ടി വന്നിരുന്നു. ആ സമയത്ത് അത് ശരിയാണോ തെറ്റാണോ എന്നൊക്കെ നമ്മളിങ്ങനെ ചിന്തിക്കും.
പക്ഷെ അതൊക്കെ പ്രശ്നമുണ്ടെങ്കിൽ ഫേസ് ചെയ്യാനുള്ള പ്രാപ്തി തന്നു. കുഞ്ഞിലേ മുതൽ ഞാൻ ഇൻഡിപെൻഡന്റ് ആയിരുന്നു. ആരെയും ആശ്രയിക്കുന്നത് എനിക്കിഷ്ടമല്ല. സ്വയം പര്യാപ്തതയ്ക്ക് നൂറു ശതമാനം പ്രാധാന്യമുണ്ട്.
നിങ്ങൾക്ക് ഭർത്താവോ ബോയ്ഫ്രണ്ടോ അച്ഛനോ അമ്മയോ കുട്ടികളോ ഉണ്ടെങ്കിൽ പോലും ഇൻഡിപെൻഡ് ആയിരിക്കണം. അവരെ ആശ്രയിക്കുന്നെന്ന് തോന്നരുത്. അത് സ്ത്രീയായാലും പുരുഷനായാലും. ആരുമില്ലെങ്കിലും നമുക്ക് തരണം ചെയ്യാൻ പറ്റും. പ്രകൃതിയെന്ന പവറുണ്ട്. സ്ത്രീക്ക് മാത്രമല്ല, പുരുഷനും ഇത് ബാധകമാണ് എന്ന് ഷെല്ലി കിഷോർ പറഞ്ഞു.