സ്‌​കൈ ഡൈ​വിം​ഗി​നി​ടെ പാ​ര​ച്യൂ​ട്ട് മ​നഃ​പൂ​ർ​വം തു​റ​ക്കാ​തെ യു​വ​തി ജീ​വ​നൊ​ടു​ക്കി: പ്ര​ണ​യ​ത്ത​ക​ർ​ച്ച​യാ​ണു കാ​ര​ണ​മെ​ന്ന് ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ്

പ്ര​ണ​യം ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്ന് 10,000 അ​ടി ഉ​യ​ര​ത്തി​ൽ​നി​ന്നു താ​ഴേ​ക്ക് ചാ​ടി സ്‌​കൈ ഡൈ​വ​റാ​യ യു​വ​തി ആ​ത്മ​ഹ​ത്യ ചെ​യ്തു. ഇം​ഗ്ല​ണ്ടി​ലെ ഡ​ർ​ഹാം കൗ​ണ്ടി​യി​ലെ ഷോ​ട്ട​ൺ കോ​ളി​യ​റി​ലാ​ണ് സം​ഭ​വം.

32കാ​രി​യാ​യ ജേ​ഡ് ഡാ​മ​റ​ൽ എ​ന്ന യു​വ​തി​യാ​ണു മ​രി​ച്ച​ത്. സ്‌​കൈ ഡൈ​വിം​ഗി​ൽ വി​ദ​ഗ്ധ​യാ​യ ജേ​ഡ് താ​ഴേ​ക്ക് ചാ​ടി​യ​ശേ​ഷം ത​ന്‍റെ പാ​ര​ച്യൂ​ട്ട് മ​നഃ​പൂ​ർ​വം തു​റ​ക്കാ​തി​രി​ക്കു​ക​യാ​യി​രു​ന്നു. നി​ല​ത്ത് പ​തി​ച്ച ഉ​ട​ൻ മ​ര​ണം സം​ഭ​വി​ച്ചു. മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ​രാ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്ന ജേ​ഡ് നാ​നൂ​റി​ലേ​റെ ത​വ​ണ സ്‌​കൈ ഡൈ​വിം​ഗ് ന​ട​ത്തി​യി​ട്ടു​ണ്ട്.

ഇ​വ​രു​ടെ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് പോ​ലീ​സ് ക​ണ്ടെ​ത്തി. പ്ര​മു​ഖ കാ​ർ ക​മ്പ​നി​യി​ൽ ടെ​ക്‌​നീ​ഷ്യ​നാ​യി ജോ​ലി ചെ​യ്യു​ന്ന 26 കാ​ര​നാ​യ ബെ​ൻ ഗു​ഡ്ഫെ​ലോ​യു​മാ​യി ആ​റ് മാ​സ​ത്തി​ലേ​റെ​യാ​യി യു​വ​തി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. ഇ​വ​ർ ഒ​രു​മി​ച്ച് സ്‌​കൈ ഡൈ​വിം​ഗ് ചെ​യ്‌​തി​രു​ന്നു. ക​ഴി​ഞ്ഞ ഡി​സം​ബ​ർ മു​ത​ൽ ഒ​ന്നി​ച്ചാ​യി​രു​ന്നു താ​മ​സം. ഇ​യാ​ൾ ബ​ന്ധ​ത്തി​ൽ​നി​ന്നു പി​ൻ​മാ​റി​യ​താ​ണ് ജേ​ഡ് ആ​ത്മ​ഹ​ത്യ ചെ​യ്യാ​ൻ കാ​ര​ണ​മെ​ന്നാ​ണു റി​പ്പോ​ർ​ട്ട്.

Related posts

Leave a Comment