നാഗ്പുർ: വീട്ടിലെ കിടപ്പുമുറിയിലെ തലയണയ്ക്കടിയിൽ ഉഗ്രവിഷമുള്ള മൂർഖൻ! പാന്പിനെക്കണ്ടതും മുറിയിൽനിന്നു പുറത്തേക്കിറങ്ങി വീട്ടുകാർ. മഹാരാഷ്ട്രയിലെ നാഗ്പുരിലാണു സംഭവം. മഴ പെയ്തപ്പോൾ തണുപ്പിൽനിന്നു രക്ഷനേടാനായാണ് പാന്പെത്തിയത്. മുറിക്കുള്ളിലെത്തി, ബെഡ്ഷീറ്റ് കുടഞ്ഞുവിരിക്കാൻ തുടങ്ങുന്പോഴാണ് ഗൃഹനാഥ പാന്പിനെ കണ്ടത്.
പാമ്പിനെ കണ്ടതും വീട്ടുകാരും ഒത്തുകൂടിയവരും പരിഭ്രാന്തരാവുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പാമ്പിനെ പിടികൂടി.
അതേസമയം സാധാരണ കാണുന്ന പാമ്പ് അല്ല ഇതെന്നും വിഷം കൂടിയ ഇനമാണെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.