തികഞ്ഞ സ്ത്രീപക്ഷ സിനിമയുമായി എത്തുകയാണ് സോഫി ടൈറ്റസ് എന്ന സംവിധായിക. ലേഡി വിത്ത് ദ വിംഗ്സ് എന്ന ചിത്രത്തിന്റെ നിർമാണവും സംവിധാനവും കൂടാതെ, രചന നിർവഹിക്കുന്നതും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും സോഫി ടൈറ്റസ് തന്നെയാണ്. മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സന്തോഷ് കീഴാറ്റൂരാണ്. ചിത്രം ഉടൻ തിയറ്ററിലെത്തും.
വൈവിധ്യമാർന്ന നിരവധി വേഷപകർച്ചകളിലൂടെ കടന്നുപോകുന്ന ബിന്ദുവിന്റെ കഥയാണ് ചിത്രം പറയുന്നത്. ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയിലെ സാധാരണ അംഗമായിരുന്ന ബിന്ദു ജീവ കാര്യണ്യ പ്രവർത്തകയായി മാറുന്നു. സ്ത്രീ സ്വന്തം കാലിൽ നിൽക്കണമെന്നും മനുഷ്യനുള്ള എല്ലാ സ്വാതന്ത്ര്യവും അവൾക്കുണ്ടാവണമെന്നും ആഗ്രഹിക്കുകയും അതിനുവേണ്ടി പ്രവർത്തിക്കുകയും ചെയ്ത ബിന്ദു, തന്റെ സഹജീവികളുടെ ഉന്നമനത്തിനു വേണ്ടിയും ആത്മാർഥമായി പ്രവർത്തിക്കുന്നു. ബിന്ദുവിന്റെ ജീവിതത്തിലൂടെ സ്ത്രീയുടെ പല മുഖങ്ങൾ അവതരിപ്പിക്കുകയാണു സംവിധായിക.
പൊള്ളുന്ന ഭൂതകാലത്തിൽ നിന്ന് ഒരു ഫീനിക്സ് പക്ഷിയെപ്പോലെ പറന്നുയരുന്ന സ്ത്രീശക്തിയുടെ പ്രതീകമാണ് സംവിധായിക അവതരിപ്പിക്കുന്ന ബിന്ദു എന്ന കഥാപാത്രം. സോഫി പ്രൊഡക്ഷൻസിനു വേണ്ടി സോഫി ടൈറ്റസ് നിർമിച്ച ലേഡി വിത്ത് ദ വിംഗ്സ് എന്ന ചിത്രം ഈ മാസം തിയറ്ററിലെത്തും. ഡിഒപി – പ്രമോദ് കുമാർ, ജയിംസ് ക്രിസ്, എഡിറ്റർ- ഷാജോ എസ്. ബാബു, ഗാനരചന- സോഫി ടൈറ്റസ്, സംഗീതം-അശ്വിൻ ജോൺസൻ, ഹരി മുരളി ഉണ്ണികൃഷ്ണൻ, ബിബിൻ അശോക്.
ബാക്ക് ഗ്രൗണ്ട് മ്യൂസിക്- അശ്വിൻ ജോൺസൻ, കോസ്റ്റ്യൂം- സോഫി ടൈറ്റസ്, മേക്കപ്പ് – ശരത്ത്, ജേക്കബ്, രാജേഷ് ഹെബ്ബാർ, രാഹുൽബഷീർ, സാജു വർഗീസ് എന്നിവരും അഭിനയിക്കുന്നു. -പിആർഒ: അയ്മനം സാജൻ

