കേ​ണ​ൽ സോ​ഫി​യ ഖു​റേ​ഷി​ക്കെ​തി​രാ​യ പ​രാ​മ​ർ​ശം; മ​ന്ത്രി​ക്കെ​തി​രേ അ​ന്വേ​ഷ​ണ​ത്തി​ന് പ്ര​ത്യേ​ക​സം​ഘം രൂ​പീ​ക​രി​ച്ചു

ഭോ​പ്പാ​ൽ: കേ​ണ​ൽ സോ​ഫി​യ ഖു​റേ​ഷി​ക്കെ​തി​രേ “ഭീ​ക​ര​രു​ടെ സ​ഹോ​ദ​രി’ എ​ന്നു പ​റ​ഞ്ഞ് ബി​ജെ​പി മ​ന്ത്രി ന​ട​ത്തി​യ വ​ർ​ഗീ​യ​പ​രാ​മ​ർ​ശം അ​ന്വേ​ഷി​ക്കാ​ൻ പ്ര​ത്യേ​ക സം​ഘം രൂ​പീ​ക​രി​ച്ച് മ​ധ്യ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ.

സു​പ്രീം​കോ​ട​തി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് മ​ന്ത്രി കു​ൻ​വ​ർ വി​ജ​യ് ഷാ​യ്‌​ക്കെ​തി​രേ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ പ്ര​ത്യേ​ക സം​ഘ​ത്തെ രൂ​പീ​ക​രി​ച്ച​ത്. ഐ​ജി, ഡി​ഐ​ജി, എ​സ്പി എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് അ​ന്വേ​ഷി​ക്കു​ക. ഇ​ക്കാ​ര്യം ഡി​ജി​പി ഇ​ന്ന് സു​പ്രീം​കോ​ട​തി​യെ അ​റി​യി​ക്കും.

വി​ജ​യ് ഷാ​യു​ടെ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ച്ച സു​പ്രീം​കോ​ട​തി രൂ​ക്ഷ​വി​മ​ർ​ശ​ന​മാ​ണ് ഉ​ന്ന​യി​ച്ച​ത്. രാ​ജ്യം നി​ങ്ങ​ളെ​യോ​ർ​ത്ത് ല​ജ്ജി​ക്കു​ന്നു​വെ​ന്നും ക്ഷ​മാ​പ​ണം മു​ത​ല​ക്ക​ണ്ണീ​രാ​കാ​മെ​ന്നു​മാ​ണ് കോ​ട​തി വി​മ​ർ​ശി​ച്ച​ത്.

മ​ന്ത്രി​യു​ടെ ക്ഷ​മാ​പ​ണം സു​പ്രീം​കോ​ട​തി അം​ഗീ​ക​രി​ച്ചി​രു​ന്നി​ല്ല. തു​ട​ർ​ന്ന് മ​ന്ത്രി​യു​ടെ ഹ​ര്‍​ജി​യി​ല്‍ മ​ധ്യ​പ്ര​ദേ​ശ് സ​ര്‍​ക്കാ​രി​ന് കോ​ട​തി നോ​ട്ടീ​സ് അ​യ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Related posts

Leave a Comment