ക​ലൂ​ർ മദ്യവിൽപ്പനശാലയിൽ സ്റ്റോ​ക്ക് വ്യ​ത്യാ​സം;ന​ഷ്ടം ജീ​വ​ന​ക്കാ​രി​ൽ​നി​ന്ന് ഈ​ടാ​ക്കാ​നു​ള്ള  നീ​ക്കത്തിന് ഹൈ​ക്കോ​ട​തിയുടെ സ്റ്റേ ​

ക​ള​മ​ശേ​രി: ബി​വ​റേ​ജ് കോ​ർ​പ്പ​റേ​ഷ​ന്‍റെ ചി​ല്ല​റ വി​ൽ​പ്പ​ന​ശാ​ല​യി​ലെ സ്റ്റോ​ക്ക് വ്യ​ത്യാ​സം ക​ണ്ടെ​ത്തി​യ​തി​ന് ശി​ക്ഷാ ന​ട​പ​ടി​യാ​യി ജീ​വ​ന​ക്കാ​രി​ൽ​നി​ന്ന് തു​ക ഈ​ടാ​ക്കാ​നു​ള്ള നീ​ക്കം ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്തു. ക​ലൂ​ർ ചി​ല്ല​റ വി​ൽ​പ്പ​ന​ശാ​ല​യി​ലെ ജീ​വ​ന​ക്കാ​ർ കോ​ട​തി​യെ സ​മീ​പി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്.

ജീ​വ​ന​ക്കാ​രാ​യ ജി. ​ശി​വ​കു​മാ​ർ, ബാ​ബു എ​ന്നി​വ​രാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ആ​റ് ജീ​വ​ന​ക്കാ​ർ വേ​ണ്ടി​ട​ത്ത് ര​ണ്ടു ജീ​വ​ന​ക്കാ​രെ മാ​ത്ര​മേ ക​ലൂ​രി​ൽ നി​യ​മി​ച്ചി​ട്ടു​ള്ളു​വെ​ന്നും ജോ​ലി ഭാ​രം കാ​ര​ണം സ്റ്റോ​ക്ക് കൃ​ത്യ​മാ​യി സൂ​ക്ഷി​ക്കാ​നാ​കു​ന്നി​ല്ലെ​ന്നു​മാ​ണ് ഹ​ർ​ജി​യി​ൽ പ​റ​യു​ന്ന​ത്. ഇ​ത് അം​ഗീ​ക​രി​ച്ചാ​ണ് താ​ൽ​ക്കാ​ലി​ക ഉ​ത്ത​ര​വ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

2018 ഏ​പ്രി​ൽ ഒ​ന്ന് മു​ത​ൽ ജൂ​ലൈ 13 വ​രെ 4.23 ല​ക്ഷം രൂ​പ​യു​ടെ കു​റ​വാ​ണ് സ്റ്റോ​ക്കി​ൽ ഓ​ഡി​റ്റ് വി​ഭാ​ഗം ക​ണ്ടെ​ത്തി​യ​ത്. ഇ​വി​ടെ​യു​ള്ള ജീ​വ​ന​ക്കാ​രി​ൽ​നി​ന്ന് 1.90 ല​ക്ഷം രൂ​പ വീ​തം പി​ടി​ക്കാ​നാ​ണ് കോ​ർ​പ്പ​റേ​ഷ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ഈ ​കാ​ല​യ​ള​വി​ൽ ചി​ല്ല​റ വി​ൽ​പ്പ​ന​ശാ​ല​യി​ൽ ഒ​രു മാ​നേ​ജ​ർ പോ​ലു​മി​ല്ലാ​യി​രു​ന്നു. ര​ണ്ടു സെ​യി​ൽ​സ്‌​മാ​ൻ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

കൂ​ടാ​തെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നെ​യും വി​ൽ​പ​ന​യി​ൽ സ​ഹാ​യി​ക്കാ​നാ​യി കോ​ർ​പ്പ​റേ​ഷ​ൻ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു. അ​തി​നാ​ൽ ശി​ക്ഷാ ന​ട​പ​ടി​ക​ൾ റ​ദ്ദാ​ക്ക​ണ​മെ​ന്ന് ഹ​ർ​ജി​ക്കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.

Related posts