ഇ​ടു​ക്കി​യി​ൽ തെ​രു​വു​നാ​യ ആ​ക്ര​മ​ണം; നാ​ലു​പേ​ർ​ക്കു ക​ടി​യേ​റ്റു

ഇ​ടു​ക്കി: ക​രി​മ്പ​നി​ൽ തെ​രു​വു​നാ​യ ആ​ക്ര​മ​ണം. ക​ട​യി​ലും റോ​ഡി​ലു​മാ​യി നി​ന്നി​രു​ന്ന നാ​ലു​പേ​ർ​ക്കു ക​ടി​യേ​റ്റു. ക​രി​മ്പ​ൻ സ്വ​ദേ​ശി​ക​ളാ​യ റു​ഖി​യ (68), ലി​ന്‍റോ, ത​ടി​യ​മ്പാ​ട് സ്വ​ദേ​ശി സൂ​ര​ജ് (19), തോ​പ്രാം​കു​ടി സ്വ​ദേ​ശി പ്ര​ഭാ​ക​ര​ൻ (76) എ​ന്നി​വ​ർ​ക്കാ​ണു ക​ടി​യേ​റ്റ​ത്.

ആ​ക്ര​മി​ച്ച നാ​യ​യെ പി​ന്നീ​ട് ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​രി​ക്കേ​റ്റ​വ​ർ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​ട്ടു​ണ്ട്.

തെ​രു​വു​നാ​യ വ​ന്ധ്യം​ക​ര​ണ​ത്തി​നാ​യി ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് 152 ബ്ലോ​ക്കു​ക​ളി​ലാ​യി മൊ​ബൈ​ൽ പോ​ർ​ട്ട​ബി​ൾ എ​ബി​സി കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ക്കു​മെ​ന്ന് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് മ​ന്ത്രി എം.​ബി. രാ​ജേ​ഷ് അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​തി​നാ​യു​ള്ള ന​ട​പ​ടി​ക​ൾ എ​ങ്ങു​മെ​ത്തി​യി​ല്ല.

Related posts

Leave a Comment