പെൺകുട്ടിയുടെ  മൃതദേഹം പുഴയിൽ നഗ്നയായ നിലയിൽ; മലപ്പുറത്തെ 17കാരിയുടെ മരണത്തിൽ കരാട്ടെ അധ്യാപകൻ അറസ്റ്റിൽ

കോ​ഴി​ക്കോ​ട്: മ​ല​പ്പു​റം എ​ട​വ​ണ്ണ​പ്പാ​റ​യി​ല്‍ പതിനേഴുകാരിയായ പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​നി​യെ പു​ഴ​യി​ല്‍ മ​രി​ച്ചനി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ ക​രാ​ട്ടെ അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍.​ വാ​ഴ​ക്കാ​ട് പോ​ലീ​സാ​ണ് ക​രാ​ട്ടെ അ​ധ്യാ​പ​ക​നാ​യ സി​ദ്ദീ​ഖ് അ​ലി​യെ ഇ​ന്നു രാ​വി​ലെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ ചോ​ദ്യം ചെ​യ്തു വ​കി​യാ​ണ്.

ഇ​യാ​ള്‍​ക്കെ​തി​രേ നേ​ര​ത്തെ​യും കേ​സ് നി​ല​വി​ലു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് ആ​റ​ര​യോ​ടെ​യാ​ണ് പെ​ണ്‍​കു​ട്ടി​യെ കാ​ണാ​താ​യ​ത്. രാ​ത്രി എ​ട്ടു​മ​ണി​യോ​ടെ ചാ​ലി​യാ​റി​ല്‍ അ​ധി​കം വെ​ള്ള​മി​ല്ലാ​ത്ത ഭാ​ഗ​ത്ത് ക​മി​ഴ്ന്നു കി​ട​ക്കു​ന്ന നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.​ ഒ​രു ചെ​രി​പ്പ് മാ​ത്ര​മാ​ണ് മൃ​ത​ദേ​ഹ​ത്തി​ല്‍ നി​ന്നു ക​ണ്ടെ​ത്തി​യ​ത്.

സ്കൂ​ളി​ലെ കൗ​ണ്‍​സി​ലിം​ഗി​ല്‍ പീ​ഡ​ന​വി​വ​രം പെ​ണ്‍​കു​ട്ടി വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. സ്കൂ​ള്‍ അ​ധി​കൃ​ത​ര്‍ കോ​ഴി​ക്കോ​ട് ശി​ശു​ക്ഷേ​മ അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ച്ചു. തു​ട​ര്‍​ന്ന് പ​രാ​തി വാ​ഴ​ക്കാ​ട് പോ​ലീ​സി​ന് കൈ​മാ​റി.

പെ​ണ്‍​കു​ട്ടി സം​സാ​രി​ക്കാ​ന്‍ ക​ഴി​യു​ന്ന സ്ഥി​തി​യി​ല​ല്ലാ​ഞ്ഞ​തി​നാ​ല്‍ മൊ​ഴി​യെ​ടു​ക്ക​ല്‍ മാ​റ്റി. ഊ​ര്‍​ക്ക​ട​വി​ലെ ഇ​യാ​ളു​ടെ വീ​ട്ടി​ല്‍​വ​ച്ചു​ള്ള ക​രാ​ട്ടെ പ​രി​ശീ​ല​ന​ത്തി​ല്‍ വി​വി​ധ ബാ​ച്ചു​ക​ളി​ലാ​യി മു​പ്പ​തോ​ളം കു​ട്ടി​ക​ളു​ണ്ട്. പ​ത്താം ക്ലാ​സി​ല്‍ മി​ക​ച്ച മാ​ര്‍​ക്കോ​ടെ വി​ജ​യി​ച്ച പെ​ണ്‍​കു​ട്ടി മാ​ന​സി​ക പ്ര​യാ​സ​ത്തത്തു​ട​ര്‍​ന്ന് ര​ണ്ടാ​ഴ്ച​യോ​ള​മാ​യി സ്കൂ​ളി​ല്‍ പോ​യി​ട്ടി​ല്ല. എ​ട്ടാം ക്ലാ​സി​ല്‍ വ​ച്ചാ​ണ് കു​ട്ടി ക​രാ​ട്ടെ ക്ലാ​സി​നു ചേ​ര്‍​ന്ന​ത്.

Related posts

Leave a Comment