 1990ൽ നമ്പർ 20 മദ്രാസ് മെയിലിലെത്തി പ്രേക്ഷകരുടെ മനം കവർന്ന സുചിത്ര തന്‍റെ രണ്ടാം വരവിനെക്കുറിച്ച് പറഞ്ഞതിങ്ങനെ. മലയാള സിനിമയില്‍ ഇപ്പോള്‍ വലിയ മല്‍സരമാണ്. ഒരുപാട് കഴിവുളളവരുടെ ഇടയിലേക്കാണ് ഇറങ്ങേണ്ടത്. അതുകൊണ്ട് ആലോചിച്ചേ രണ്ടാം വരവ് തെരഞ്ഞടുക്കൂ.

ബാലതാരമായിട്ടാണ് സുചിത്ര സിനിമയിലേക്ക് എത്തുന്നത്. എട്ടോളം സിനിമകളിൽ ബേബി സുചിത്രയായി അഭിനയിച്ചു. 1990ൽ ജോഷിയുടെ സംവിധാനത്തിൽ ഇറങ്ങിയ നമ്പർ 20 മദ്രാസ് മെയിലിൽ നായികയായി. പിന്നീട് മലയാളത്തിൽ നിരവധി ശ്രദ്ധേയമായ ചിത്രങ്ങളിൽ നായികയായി അഭിനയിച്ചു. ഇതിനിടെ നാലോളം തമിഴ് സിനിമയിലും താരം അഭിനയിച്ചു.

അടുത്തിടെ ഒരു പ്രമുഖ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സുചിത്ര പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായിരുന്നു. കേരളത്തില്‍ നിന്നും മാറിനില്‍ക്കുകയാണെങ്കിലും മലയാളവും മലയാള സിനിമയും ഇപ്പോഴും തന്‍റെ മനസിലുണ്ട്.
ചില കഥാപാത്രങ്ങള്‍ കാണുമ്പോള്‍ തോന്നും ഇത് ഞാന്‍ ചെയ്യേണ്ടിയിരുന്നതല്ലേ എന്ന്, സഹോദരന്‍ ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിനയിക്കാനിരുന്നതാണ്, പക്ഷേ നടന്നില്ല.

2002ൽ വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ട നടി കുടുംബത്തിനൊപ്പം അമേരിക്കയിലെ കന്‍സാസ് സിറ്റിയിലെ മിസോറിയില്‍ ആണ് താമസിക്കുന്നത്. പൈലറ്റായ മുരളിയാണ് ഭര്‍ത്താവ്,മകള്‍ നേഹ.