പ്രണവിന്റെ യാത്രകള്‍ ആദ്യമൊക്കെ എന്നെ വേദനിപ്പിച്ചിട്ടുണ്ട് ! തുറന്നു പറച്ചിലുമായി സുചിത്ര മോഹന്‍ലാല്‍…

മലയാളത്തിന്റെ മഹനടന്‍ മോഹന്‍ലാലിന്റെ മകന്‍ എന്ന നിലയിലാണ് പ്രണവ് മലയാളികള്‍ക്കു മുമ്പിലെത്തിയതെങ്കിലും ഇപ്പോള്‍ നടന്‍, സഹസംവിധായകന്‍ എന്നീ നിലകളില്‍ സ്വന്തം നിലയില്‍ ഉയരാന്‍ പ്രണവിനായി. എന്നാല്‍ സാധാരണ താരങ്ങളെപ്പോലെ പ്രശസ്തിയുടെ വെള്ളിവെളിച്ചത്തില്‍ സകലസമയവും വിരാജിക്കാന്‍ താല്‍പര്യപ്പെടുന്ന ആളല്ല പ്രണവ്. ഹിമാലയന്‍ താഴ് വരകളിലൂടയും മണാലിയുടെ തെരുവുകളിലൂടെയും ചുമലിലൊരു ബാക്ക്പാക്കുമായി കറങ്ങി നടക്കുന്ന പ്രണവെന്ന അപ്പുവിന്റെ വീഡിയോസ് പലപ്പോഴും സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പ്രണവിന്റെ ഈ ഇഷ്ടം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല, കുഞ്ഞുനാള്‍ മുതല്‍ തന്നെ അപ്പുവിന് യാത്രകളോട് വലിയ ഇഷ്ടമായിരുന്നെന്നാണ് അമ്മ സുചിത്ര പറയുന്നത്. വളരുന്നതിന് അനുസരിച്ച് യാത്ര എന്നത് പ്രണവിന്റെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറുകയായിരുന്നെന്നും സുചിത്ര പറഞ്ഞു. പക്ഷേ പ്രണവിന്റെ യാത്ര രീതികള്‍ പലപ്പോഴും അമ്മയെന്ന നിലയില്‍ തന്നെ വേദനിപ്പിച്ചിട്ടുണ്ടെന്ന് സുചിത്ര മോഹന്‍ലാല്‍ പറഞ്ഞു. പഠനത്തിന് ഇടവേള കൊടുത്തായിരുന്നു ഒരു ഘട്ടത്തില്‍ യാത്ര. ബനാറസും…

Read More

വല്ലാത്ത ഒറ്റപ്പെടലിനെത്തുടര്‍ന്ന് ജോലി ഉപേക്ഷിക്കാമോയെന്ന് ഞാന്‍ മുരളിയോടു ചോദിച്ചു ! 17 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സുചിത്ര സിനിമാലോകത്തേക്ക് തിരികെ വരുമ്പോള്‍…

ഒരു കാലത്ത് മലയാള സിനിമാപ്രേമികള്‍ നെഞ്ചേറ്റിയ നായികയായിരുന്നു സുചിത്ര. എന്നാല്‍ വിവാഹത്തോടെ താരം സിനിമാലോകം വിട്ടത് ആരാധകരെയാകെ നിരാശരാക്കിയിരുന്നു. ഇപ്പോഴിതാ 17 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സുചിത്ര മലയാള സിനിമയില്‍ തിരിച്ചെത്തുകയാണ്. ഈ അവസരത്തില്‍ ഇത്രയും ദീര്‍ഘമായ ഇടവേളയെക്കുറിച്ച് മനസ്സു തുറക്കുകയാണ് താരം. മലയാള സിനിമയില്‍ ഇപ്പോള്‍ വലിയ മത്സരമാണുള്ളതെന്നും ഒരുപാട് കഴിവുള്ളവരുടെ ഇടയിലേക്കാണ് ഇറങ്ങേണ്ടത് എന്നതിനാല്‍ വളരെ ആലോചിച്ചേ റീ എന്‍ട്രി തിരഞ്ഞെടുക്കുകയുള്ളൂ എന്നും താരം പറയുന്നു.”എന്റെ സഹോദരന്‍ ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിനയിക്കാനിരുന്നതാണ്. പക്ഷേ, നടന്നില്ല. ചില കഥാപാത്രങ്ങള്‍ കാണുമ്പോള്‍ ഇപ്പോഴും തോന്നും, അതുഞാന്‍ ചെയ്യേണ്ടിയിരുന്നതാണല്ലോ എന്ന്.’ സുചിത്ര പറയുന്നു. തന്റെ വിവാഹ ജീവിതത്തെക്കുറിച്ച് താരം പറയുന്നതിങ്ങനെ…വിവാഹാലോചന വരുമ്പോള്‍ മുരളി ഡല്‍ഹിയില്‍ ജെറ്റ് എയര്‍വെയ്‌സില്‍ പൈലറ്റായിരുന്നു. പിന്നീട് അമേരിക്കന്‍ എയര്‍ലൈന്‍സിലേക്കു മാറി. മുരളി ജോലിക്കു പോയാല്‍ ഒരു മാസം കഴിഞ്ഞേ വരൂ.…

Read More

നമ്പർ 20 മദ്രാസ് മെയിലിലെത്തി പ്രേക്ഷകരുടെ മനം കവർന്ന സുചിത്ര തന്‍റെ രണ്ടാം വരവിനെക്കുറിച്ച് പറഞ്ഞതിങ്ങനെ…

1990ൽ നമ്പർ 20 മദ്രാസ് മെയിലിലെത്തി പ്രേക്ഷകരുടെ മനം കവർന്ന സുചിത്ര തന്‍റെ രണ്ടാം വരവിനെക്കുറിച്ച് പറഞ്ഞതിങ്ങനെ. മലയാള സിനിമയില്‍ ഇപ്പോള്‍ വലിയ മല്‍സരമാണ്. ഒരുപാട് കഴിവുളളവരുടെ ഇടയിലേക്കാണ് ഇറങ്ങേണ്ടത്. അതുകൊണ്ട് ആലോചിച്ചേ രണ്ടാം വരവ് തെരഞ്ഞടുക്കൂ. ബാലതാരമായിട്ടാണ് സുചിത്ര സിനിമയിലേക്ക് എത്തുന്നത്. എട്ടോളം സിനിമകളിൽ ബേബി സുചിത്രയായി അഭിനയിച്ചു. 1990ൽ ജോഷിയുടെ സംവിധാനത്തിൽ ഇറങ്ങിയ നമ്പർ 20 മദ്രാസ് മെയിലിൽ നായികയായി. പിന്നീട് മലയാളത്തിൽ നിരവധി ശ്രദ്ധേയമായ ചിത്രങ്ങളിൽ നായികയായി അഭിനയിച്ചു. ഇതിനിടെ നാലോളം തമിഴ് സിനിമയിലും താരം അഭിനയിച്ചു. അടുത്തിടെ ഒരു പ്രമുഖ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സുചിത്ര പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായിരുന്നു. കേരളത്തില്‍ നിന്നും മാറിനില്‍ക്കുകയാണെങ്കിലും മലയാളവും മലയാള സിനിമയും ഇപ്പോഴും തന്‍റെ മനസിലുണ്ട്. ചില കഥാപാത്രങ്ങള്‍ കാണുമ്പോള്‍ തോന്നും ഇത് ഞാന്‍ ചെയ്യേണ്ടിയിരുന്നതല്ലേ എന്ന്, സഹോദരന്‍ ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന…

Read More