ബിലാസ്പൂര്‍: യുവ എഞ്ചിനീയര്‍ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി. 29കാരനായ ഗൗരവ് സവന്നിയാണ് മരിച്ചത്. തനിക്കെതിരേ കാമുകി നല്കിയ പീഡന പരാതിയില്‍ മനോവിഷമത്തിലായിരുന്നു ഇയാൾ.
‘പ്രണയത്തില്‍ ഞാന്‍ ചതിക്കപ്പെട്ടു’ എന്നെഴുതിയ ഗൗരവിന്റെ കത്തും പോലീസ് കണ്ടെടുത്തിരുന്നു. ഉസല്‍പൂര്‍ റെയില്‍വേ ട്രാക്കില്‍ സെപ്തംബര്‍ 27നാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. മാട്രിമോണിയൽ വഴിയാണ് പെൺകുട്ടിയുമായി യുവാവ് പരിചയപ്പെടുന്നത്. അത് പിന്നീട് പ്രണയത്തിലേക്ക് മാറുകയായിരുന്നു. ഇരുവരും തമ്മിൽ ബന്ധം ഉണ്ടായിരുന്നിട്ടും പക്ഷേ യുവാവിനെതിരേ പീഡന പരാതി നൽകുകയായിരുന്നു.
പെൺകുട്ടിയുടെ പരാതി നൽകിയത് യുവാവിനെ മാനസികമായി തളർത്തി. കേസില്‍ അറസ്റ്റിലായ ഇയാള്‍ ജാമ്യത്തിലിറങ്ങി 15 ദിവസങ്ങള്‍ക്ക് ശേഷം ജീവനൊടുക്കുകയായിരുന്നു.