മണ്ണുത്തി(തൃശൂർ): മുളയം കൂട്ടാലകിൽ മകൻ പിതാവിനെ കൊലപ്പെടുത്തിയത് സ്വർണ്ണമാലയ്ക്ക് വേണ്ടിയാണെന്ന് പ്രതി പോലീസിന് മൊഴി നൽകി. മുളയം സ്വദേശി മൂത്തേടത്ത് സുന്ദരൻ നായരാണ് (80) പട്ടിക കക്ഷണം കൊണ്ട് തലയക്കടിയേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം മൃതദേഹം ചാക്കിലാക്കി വിജനമായ പറമ്പിൽ ഉപേക്ഷിച്ച് മുങ്ങിയ പ്രതിയും മകനുമായ സുമേഷിനെ പുത്തൂരിലെ ബന്ധു വീട്ടിൽ നിന്നാണ് പിടികൂടിയത്.
നിരന്തരം പിതാവിനോട് പണം ചോദിച്ച് സുമേഷ് തർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇന്നലെ സുന്ദരനുമായി തർക്കം ഉണ്ടാവുകയും കഴുത്തിലെ സ്വർണമാല പണത്തിന്റെ ആവശ്യത്തിനായി ചോദിക്കുകയും ചെയ്തു. മാല നൽകാതായതോടെ സുമേഷ് പട്ടിക കൊണ്ട് തലക്കടിച്ചു എന്നായിരുന്നു പ്രതിയുടെ കുറ്റസമ്മതം. പിന്നീട് കൈയും കാലും കെട്ടി ചാക്കിൽ ആക്കി പറമ്പിൽ ഉപേക്ഷിക്കുകയായിരുന്നു. മാല പണയം വച്ചു എന്നും പോലീസിന് സുമേഷ് മൊഴി നൽകി.
ഇന്നലെ വൈകിട്ട് ഇന്നലെ വൈകീട്ട് 5.45 ഓടെയാണ് സംഭവം. ജോലികഴിഞ്ഞു വിട്ടിലെത്തിയ സുന്ദരന്റെ ഭാര്യ ഭർത്താവിനെ കാണാതായതിനെതുടർന്നു ബന്ധുക്കളെ വിവരമറിയിക്കുയായിരുന്നു. തെരച്ചിൽ നടത്തുന്നതിനിടെ വീടിന്റെ പരിസരത്തു രക്തക്കറ കണ്ടതിനെതുടർന്നു പരിസരത്തു വിശദമായ നടത്തിയ പരിശോധനയിലാണ് കൂട്ടാല പാൽ സൊസൈറ്റി പരിസരത്തു വീടിനോടുചേർന്ന പറമ്പിലാണ് ചാക്കിൽകെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
സുന്ദരൻ ധരിച്ചിരുന്ന മാലയും മോതിരവും കാണാനില്ലായിരുന്നു. മകൻ സുമേഷിനെയും കാണാനില്ലായിരുന്നു. പിന്നീട് പോലീസെത്തി നടത്തിയ അന്വേഷണത്തിനൊടുവിൽ ബന്ധുവീട്ടിൽ നിന്ന് സുമേഷിനെ പിടികൂടുകയായിരുന്നു.പോലീസ് പിടിക്കുമ്പോൾ സുമേഷ് മദ്യലഹരിയിലായിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കിയശേഷം തുടർനടപടികൾ സ്വീകരിക്കും. കൊല്ലപ്പെട്ട സുന്ദരന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.