ബോര്‍ഡര്‍ 2 എന്ന ചിത്രം എന്റെ മകൻ അഹാനെ പ്രേക്ഷകരുടെ മനസില്‍ പതിറ്റാണ്ടുകളോളം നിലനിര്‍ത്തുമെന്ന് ഞാന്‍ പറയാറുണ്ട്, ആദ്യത്തെ ‘ബോര്‍ഡര്‍’ എന്നെ നിലനിര്‍ത്തിയതുപോലെ. ഈ സിനിമ കാരണം അഹാന് ധാരാളം അവസരങ്ങള്‍ നഷ്ടപ്പെട്ടു എന്ന് സുനില്‍ ഷെട്ടി.
മറ്റുള്ളവരുടെ അഹങ്കാരം കാരണവും ചില സിനിമകളില്‍നിന്ന് അവനെ പുറത്താക്കി. പത്രങ്ങളില്‍ അതിന് അവനെ കുറ്റപ്പെടുത്തി. അവനെക്കുറിച്ച് നെഗറ്റീവ് ലേഖനങ്ങള്‍ എഴുതാന്‍ ആളുകള്‍ ധാരാളം പണം നല്കി. എനിക്ക് ബന്ധങ്ങളില്ലെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? എനിക്ക് അതേ കാര്യം ചെയ്യാന്‍ കഴിയില്ലെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? എന്ന് സുനില്‍ ഷെട്ടി.