ഏറെ ആരാധകരുള്ള ബോളിവുഡ് താരമാണ് സണ്ണി ലിയോൺ. ഇന്ത്യൻ വംശജയായ കനേഡിയൻ-അമേരിക്കൻ താരമായിരുന്ന സണ്ണി ആ മേഖല ഉപേക്ഷിച്ച് 2012ൽ ബോളിവുഡിലെത്തി ചുവടുറപ്പിക്കുകയായിരുന്നു. കേരളത്തിലും വലിയ ആരാധകവൃന്ദമുള്ള സണ്ണി മലയാളത്തിലും നായികയായി അഭിനയിക്കാൻ ഒരുങ്ങുകയാണ്.നേരത്തെ പോക്കിരിരാജ എന്ന മലയാള സിനിമയിൽ ഐറ്റം ഗാനരംഗത്ത് പ്രത്യക്ഷപ്പെട്ടിരുന്നു.
സണ്ണി ലിയോൺ ഇക്കഴിഞ്ഞ ദിവസം ശരീരത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണിപ്പോൾ ചർച്ചയാകുന്നത്. കുട്ടിക്കാലത്ത് തനിക്കു തന്റെ കാലുകൾ ഇഷ്ടമല്ലായിരുന്നു എന്നു സണ്ണി ലിയോൺ പറയുന്നു. ‘ഇന്ത്യൻ വംശജയായ താൻ വെള്ളക്കാരായ കുട്ടികൾ പഠിക്കുന്ന സ്കൂളിൽ പഠിച്ചതിനാൽ ഉണ്ടായ അപകർഷബോധമാകാം അതിനു കാരണമെന്നും സണ്ണി ലിയോൺ പറയുന്നു. അന്നൊക്കെ തന്റെ കാലുകൾ പുറത്തു കാണിക്കാൻ പോലും ഇഷ്ടമല്ലായിരുന്നു – ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിനിടെ താരം വ്യക്തമാക്കി.
കുട്ടിക്കാലത്ത് എന്റെ കാലുകൾ എനിക്ക് ഇഷ്ടമല്ലായിരുന്നു. തൊലി വെളുത്ത ഇന്ത്യക്കാരിയായ ഞാൻ വെള്ളക്കാരുടെ നാട്ടിൽ അവർ പഠിക്കുന്ന സ്കൂളിൽ വെള്ള തലമുടിയുള്ള പെൺകുട്ടികൾക്കൊപ്പം പഠിച്ചതാകും അതിനു കാരണമെന്നു ഞാൻ കരുതുന്നു. പഞ്ചാബിയായ എനിക്കു കറുത്തിരുണ്ട് കട്ടിയുള്ള മുടിയായിരുന്നു. എന്റെ കാലുകൾ പുറത്തുകാണിക്കാൻ പോലും എനിക്കു മടിയായിരുന്നു എന്ന് സണ്ണി ലിയോൺ വ്യക്തമാക്കി.