പഴശിരാജയുടെ ഷൂട്ട് വളരെ കഷ്ടമായിരുന്നു. കുതിരയായിരുന്നു ഏറ്റവും വലിയ പണി തന്നതെന്ന് സുരേഷ് കൃഷ്ണ. ആ സിനിമയില്‍ ഏറ്റവും ഇംപോര്‍ട്ടന്റായ സീനായിരുന്നു മമ്മൂക്ക കടല്‍തീരത്ത് നില്ക്കുമ്പോള് എന്റെയും ശരത് കുമാറിന്റെയും കഥാപാത്രങ്ങൾ കുതിരപ്പുറത്തു വന്നു ദേഷ്യപ്പെടുന്നത്.
ആദ്യം ശരത് കുമാര്‍ സംസാരിക്കും. അതിന്റെ പകുതിയാകുമ്പോള്‍ ഞാന്‍ വേഗത്തില്‍ വന്നിറങ്ങി ശരത് കുമാറിനു കുതിര സവാരി അറിയാമെങ്കിലും അദ്ദേഹത്തിന്റെ കുതിര പറഞ്ഞ സ്പോട്ടില്‍ നിന്നില്ല. ഏഴെട്ട് ടേക്ക് പോയപ്പോള്‍ മമ്മൂക്ക ചൂടായി. ഇതൊക്കെ ഞാന്‍ കണ്ടുനില്ക്കുകയാണ്. എനിക്കാണെങ്കില്‍ ടെന്‍ഷനായി. ഈ കുതിരയെ നടത്തിക്കൊണ്ടു വന്നാലോ എന്ന് ഹരിഹരന് സാറിനോടു ചോദിച്ചു.
എന്റെ സജഷന്‍ അദ്ദേഹം തള്ളിക്കളഞ്ഞു.മമ്മൂക്ക പറഞ്ഞാല്‍ അദ്ദേഹം കേള്‍ക്കുമെന്നു വിചാരിച്ച് അദ്ദേഹത്തോടു സംസാരിച്ചു. മമ്മൂക്ക എന്നെ മാറ്റിനിര്‍ത്തിയിട്ട് ‘ഈ വേഷം ചെയ്യാന്‍ പുറത്ത് 300 പേർ വെയിറ്റിംഗാണ്. ഈ അവസരം കളയേണ്ടെങ്കില് നീ കുതിരയോടിക്കാന്‍ പഠിക്ക്. മര്യാദയ്ക്കു പഠിച്ചാല്‍ നിനക്കു കൊള്ളാം’ എന്നു മമ്മൂക്ക പറഞ്ഞു. പിന്നെ, നമുക്കു വേറെ വഴിയില്ലല്ലോ. പഠിക്കേണ്ടി വന്നു എന്ന് സുരേഷ് കൃഷ്ണ പറഞ്ഞു.