ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് മത്സരങ്ങളെ ഇനി ‘ചിരവൈരികളുടെ പോരാട്ടം’ എന്നു വിശേഷിപ്പിക്കരുതെന്ന് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്.
മത്സര വിജയത്തിലെ കണക്കുകൾ സൂചിപ്പിച്ചുകൊണ്ട് പാക് മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം. മത്സരശേഷമുള്ള വാർത്താസമ്മേളനത്തിൽ ഒരു പാക് മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനായിരുന്നു സൂര്യകുമാറിന്റെ മറുപടി.
“മത്സരവും നിലവാരവും എല്ലാം ഒരുപോലെയാണ്. ഇനി എന്താണ് മത്സരം? രണ്ടു ടീമുകൾ 15 മത്സരങ്ങൾ കളിച്ചിട്ട് 8-7 ആണെങ്കിൽ, അത് ഒരു മത്സരമാണ്. ഇവിടെ 13-1 (12-3) അല്ലെങ്കിൽ മറ്റെന്തെങ്കിലും. ഒരു മത്സരവുമില്ല’’- സൂര്യകുമാർ പുഞ്ചിരിയോടെ പറഞ്ഞു.