മാതാപിതാക്കള്‍ ഇട്ട സിറാജ് എന്ന പേര് ടി.ഒ സൂരജ് എന്നാക്കിയത് തന്നെ വ്യക്തമായ ഉദ്ദേശ്യത്തോടു കൂടി !മാറാട് കലാപകാലത്ത് കോഴിക്കോട് കളക്ടര്‍ എന്ന നിലയില്‍ നടത്തിയ ഇടപെടലുകള്‍ ഇന്നും സംശയ നിഴലില്‍ ; പാലാരിവട്ടം കേസില്‍ അറസ്റ്റിലായ സൂരജ് അഴിമതിയുടെ ആശാന്‍…

പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി.ഒ സൂരജ് തട്ടിപ്പിന്റെ ഉസ്താദ്. സൂരജ് അടക്കം അടക്കം നാലു പേരെയാണ് കേസില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. അഴിമതി, വഞ്ചന, ഗൂഢാലോചന, ഫണ്ട് ദുര്‍വിനിയോഗം എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

മാതാപിതാക്കള്‍ ഇട്ട സിറാജ് എന്ന പേര് ടി.ഒ സൂരജ് എന്ന് മാറ്റിയതു പോലും വ്യക്തമായ ലക്ഷ്യത്തോടെയായിരുന്നു. മാറാട് കലാപകാലത്ത് കോഴിക്കോട് കളക്ടര്‍ ആയ സൂരജ് നടത്തിയ ഇടപെടലുകള്‍ ഇന്നും സംശയ നിഴലിലാണ്. അതിനാല്‍ തന്നെ പാലാരിവട്ടം അഴിമതിക്കേസില്‍ സൂരജ് കുടുങ്ങിയത് മലയാളികളെ അദ്ഭുതപ്പെടുത്താന്‍ വഴിയില്ല. കിറ്റ്‌കോ മുന്‍ എം.ഡി ബെന്നി പോള്‍, നിര്‍മ്മാണക്കമ്പനിയായ ആര്‍.ഡി.എസ് പ്രൊജക്ട്സ് എം.ഡി സുമിത് ഗോയല്‍, ആര്‍.ബി.ഡി.സി.കെ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ പി.ഡി തങ്കച്ചന്‍ എന്നിവരാണ് പാലാരിവട്ടത്തെ കേസില്‍ അറസ്റ്റിലായ മറ്റു പ്രമുഖര്‍.

സൂരജ് സെക്രട്ടറി ആയിരിക്കുമ്പോഴാണ് പാലത്തിന് കരാര്‍ നല്‍കുന്നത്. ഇതിന്‍പ്രകാരം കഴിഞ്ഞ ദിവസം പോലീസ് സൂരജിനെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ അന്നത്തെ മന്ത്രിസഭാ തീരുമാന പ്രകാരം ഉത്തരവ് ഇറക്കുക മാത്രമാണ് താന്‍ ചെയ്തതെന്നാണ് ചോദ്യംചെയ്യലിന് ശേഷം ടി.ഒ സൂരജ് പ്രതികരിച്ചത്.

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് ദേശീയപാത വിഭാഗത്തെ ഒഴിവാക്കി റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പറേഷന് (ആര്‍.ബി.ഡി.സി.കെ) പാലത്തിന്റെ നിര്‍മ്മാണ ചുമതല നല്‍കിയത്. കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പ് പണിയായിരുന്നു പാലാരിവട്ടത്തേത്.

റേഞ്ച് ഓഫീസറായി ഫോറസ്റ്റ് വകുപ്പില്‍ ജോലിയ്ക്കു കയറിയ സൂരജ്. കളമറിഞ്ഞ് കളിച്ച് വളരെപ്പെട്ടെന്ന് ഐഎഎസുകാരനായി മാറിയ ആളാണ്. ഐഎഎസുകാരനായതിനു തൊട്ടുപിന്നാലെയാണ് മുസ്ലിം പേര് മാറ്റി ഹിന്ദുപേര് സ്വീകരിച്ചതും.

മാറാട് കലാപ സമയത്ത് കോഴിക്കോടിന്റെ കളക്ടറും സൂരജ് ആയിരുന്നു. എന്നാല്‍ സൂരജ് എന്ന പേരുമൂലം ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ പോലും ഇയാളെ സംശയിച്ചില്ല. സാക്ഷാല്‍ കുമ്മനം രാജശേഖരന്‍ വരെ ഇക്കാര്യം മനസ്സിലാക്കിയത് വളരെ വൈകിയാണ്. മുസ്ലിംലീഗിന്റെ പിന്തുണയോടെയാണ് സൂരജ് യുഡിഎഫ് ഭരണകാലത്ത് കരുക്കള്‍ നീക്കിയത്.

ഇടത് ഭരണകാലത്ത് എളമരം കരീമും രക്ഷകനായി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സൂരജിനെതിരെ രജിസ്റ്റര്‍ ചെയ്ത മൂന്നു വിജിലന്‍സ് കേസുകള്‍ പൂഴ്ത്തിയത് എളമരം കരീമുമായുള്ള ബന്ധം മൂലമായിരുന്നു. കോഴിക്കോട് ജില്ലാ കളക്ടര്‍ ആയിരിക്കവേ കരിപ്പൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട് ഉണ്ടായ അഴിമതി കേസായിരുന്നു ഇതില്‍ പ്രധാനം. മെഡിക്കല്‍ കോളേജിന് കെട്ടിടം പണിതതുമായി ബന്ധപ്പെട്ട ആരോപണവും വിജിലന്‍സ് കേസായി മാറി. ഉണ്ണിക്കൃഷ്ണന്‍ എന്ന വിജിലന്‍സ് ഡിവൈഎസ്പി പ്രാഥമിക അന്വേഷണം നടത്തി ആരോപണം ശരിയാണെന്ന് കണ്ടെത്തുകയും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ശുപാര്‍ശ ചെയ്ത് വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്ത് നല്‍കുകയും ചെയ്തു. എന്നാല്‍ അന്നത്തെ വിജിലന്‍സ് ഡയറക്ടര്‍ ആയിരുന്ന ഉപേന്ദ്രവര്‍മ്മ ഉന്നത സ്വാധീനം മൂലം ഫയലില്‍ നടപടി എടുത്തില്ല.

എന്നാല്‍ ഉപേന്ദ്രവര്‍മ മാറി സിബി മാത്യൂസ് വന്നതോടെ കളംമാറി. സിബി മാത്യൂസ് ഈ കേസ് പൊടിതട്ടിയെടുത്ത് അന്വേഷണത്തിന് ത്തരവിടുകയും സൂരജിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ ചെയ്യുകയും ചെയ്തു. എന്നാല്‍ യാതൊരു നടപടിയും സര്‍ക്കാര്‍ എടുത്തില്ല. ആ അന്വേഷണം പിന്നീട് ഉന്നത സ്വാധീനം ഉപയോഗിച്ച് മരവിപ്പിക്കുകയായിരുന്നു. സൂരജിനെതിരെ അന്വേഷണം നടത്താന്‍ ഉത്തരവിട്ട സിബി മാത്യുവിനോട് പിന്നീട് പകവീട്ടാന്‍ പല ശ്രമങ്ങളും നടന്നതായി ആരോപണം ഉണ്ട്. സിബി മാത്യുവിനെതിരെ അക്കാലത്ത് ഉണ്ടായ വ്യാജ ആരോപണങ്ങള്‍ക്ക് പിന്നില്‍ സൂരജ് ആയിരുന്നു എന്ന് അന്ന് മുതലേ സൂചനയുണ്ടായിരുന്നു.

വനംവകുപ്പില്‍ റേഞ്ചറായി തുടങ്ങിയ സൂരജ് പിന്നീട് ഡെപ്യൂട്ടി കളക്ടറുടെ ഡയറക്ട് റിക്രൂട്ട്‌മെന്റിലൂടെ റവന്യൂ വകുപ്പിന്റെ ഭാഗമായി. പാലയിലും മൂവാറ്റുപുഴയിലും ആര്‍ ഡി ഒ. പിന്നീട് എറണാകുളത്ത് സബ് കളക്ടര്‍. 1994 ഐഎസ്എസ് പദവിയും കിട്ടി. തൃശൂരിലും കോഴിക്കോടും കളക്ടര്‍. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയും ആരെയും വീഴ്ത്തുന്ന വാക്ചാതുര്യവുമായിരുന്നു സൂരജിന്റെ കൈമുതല്‍.

അതിനപ്പുറം സാക്ഷാല്‍ കെ. കരുണാകരന്‍ പോലും സൂരജിനെ ഹിന്ദുവായി തെറ്റിദ്ധരിച്ചിട്ടുണ്ട്. ഗുരുവായൂര്‍ ക്ഷേത്രവുമായി ബന്ധമുള്ളതിനാല്‍ തൃശൂരിലെ കളക്ടര്‍ ഹിന്ദുവായിരിക്കണമെന്ന് കരുണാകരന്‍ നിര്‍ബന്ധമുണ്ടായിരുന്നു. തൃശൂര്‍ കളക്ടറായി 2001ല്‍ ആന്റണി സര്‍ക്കാര്‍ സുരജിനെ നിയമിച്ചപ്പോള്‍ കരുണാകരനും എതിര്‍ത്തില്ല. എന്നാല്‍ കരുണാകരന് കുറേക്കഴിഞ്ഞ് കാര്യം മനസ്സിലായതോടെ സൂരജ് തൃശ്ശൂരില്‍ നിന്ന് കോഴിക്കോട്ടെത്തി.

തട്ടകം കോഴിക്കോട് ആയതോടെ സൂരജ് താരമായി. മാറാട് കലാപമാണ് ടി ഒ സൂരജെന്ന കോഴിക്കോട് കളക്ടറെ ശ്രദ്ധേയനാക്കിയത്. ഓടിനടന്ന് കലാപം അമര്‍ച്ച ചെയ്യാന്‍ സൂരജ് മുന്നില്‍ നിന്നു. ഹിന്ദു ഐക്യവേദി നേതാക്കള്‍ പോലും സൂരജ് ഹിന്ദുവാണെന്ന് കരുതി ഏറെ വിശ്വസിച്ചു. കലാപത്തിന് തൊട്ട് മുമ്പാണ് കോഴിക്കോട് കളക്ടറായി സുരജ് എത്തിയത്. അതിന് പിന്നിലും ഗൂഢാലോചനയുണ്ടെന്ന് പിന്നീട് ഹിന്ദു ഐക്യവേദി നേതാക്കള്‍ ആരോപിച്ചു. ഈ ഘട്ടത്തില്‍ ഹിന്ദു ഐക്യവേദിയുടെ സമര നേതാവായ കുമ്മനം രാജശേഖരന് പോലും സൂരജ് വിശ്വസ്തനായിരുന്നു. പതുക്കെ ചിത്രം മാറി. മറുവശത്തിനൊപ്പമാണ് സുരജ് എന്ന് ഹിന്ദു ഐക്യവേദി തന്നെ ആരോപണം ഉയര്‍ത്തി. വിവരങ്ങള്‍ മറുഭാഗത്തിന് കളക്ടര്‍ ചോര്‍ത്തി നല്‍കുന്നുവെന്ന് കുമ്മനം തന്നെ മുഖ്യമന്ത്രി ആന്റണിയോട് പരാതിപ്പെട്ടു.

ഇ അഹമ്മദിനും മായിന്‍ ഹാജിക്കും ഒപ്പമാണ് സൂരജ് പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു അന്ന് ഹിന്ദു ഐക്യവേദിയുടെ പരാതി. സൂരജിന്റെ പേരിലെ കളികളും ഹിന്ദു സംഘടനാ നേതാക്കള്‍ തിരിച്ചറിയുന്നതും ഈ അവസരത്തിലാണ്. കിങ് സിനിമയിലെ ജോസഫ് അലക്‌സിനെ അനുസ്മരിച്ച് സൂരജ് നീങ്ങിയതിനാല്‍ ആര്‍ക്കും ആദ്യ ഘട്ടില്‍ സംശയം തോന്നിയില്ല. അങ്ങനെ മറാട് കലാപത്തിലെ ഗൂഢാലോചന ആരും അറിയാതെ പോയെന്നാണ് ആക്ഷേപം. മാറാട് കലാപത്തിനിടെ സംസ്ഥാനത്ത് ഒഴുകിയെത്തിയ കോടികള്‍ എങ്ങോട്ട് പോയി എന്നതിന് ഇനിയും വ്യക്തമായ ഉത്തരമില്ല. പക്ഷേ അന്നുമതുല്‍ തന്നെ സൂരജ് എന്ന ഐ എ എസുകാരന്റെ സാമ്പത്തിക ഇടപാടുകള്‍ നിരീക്ഷിക്കപ്പെട്ടു. മാറി മാറി വന്ന സര്‍ക്കാരുകളിലെ സ്വാധീനം സൂരജിനെ പിന്നേയും ഉയരത്തിലെത്തിച്ചു.

കോഴിക്കോടും കൊച്ചിയിലും തിരുവനന്തപുരത്തും കൊട്ടാര സദൃശ്യമായ വീടുകള്‍ വാങ്ങി കൂട്ടി. എല്ലാം അറിയാവുന്നവരും ഒന്നും കണ്ടില്ലെന്ന് നടിച്ചു. എന്നാല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ ആഭ്യന്തര മന്ത്രിയായി രമേശ് ചെന്നിത്തല മനസ്സില്‍ എന്തോ കണ്ട് വിജിലന്‍സിന് പച്ചക്കൊടി കാട്ടിയതോടെയാണ് കളം മാറിയത്. ജേക്കബ് തോമസ് വീടുകള്‍ റെയ്ഡു നടത്തി. കോടികളുടെ സ്വത്തുക്കള്‍ കണ്ടെത്തി. എന്നാല്‍ അത് അവിടം കൊണ്ട് അവസാനിച്ചു. ഇത്തരത്തിലൊരു ഉദ്യോഗസ്ഥനെയാണ് ഇപ്പോള്‍ കേരളം കണ്ട ഏറ്റവും വലിയ ഒരു അഴിമതിയുടെ പേരില്‍ വിജിലന്‍സ് കുടുക്കിയത്.

Related posts