തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനെ അട്ടിമറിക്കാനാണ് പരാതിക്കാരന്റെ ശ്രമമെന്നു ശ്വേത പറയുന്നു. ദുരുദ്ദേശത്തിനായി കോടതിയെ ഉപയോഗിക്കുന്നത് തടയണം. നിരവധി ആക്ഷേപങ്ങള്‍ നേരിടുന്നയാളാണ് പരാതിക്കാരൻ. നിയമനടപടിക്രമങ്ങളെ അധാര്‍മികമായി ഉപയോഗിക്കുകയാണ്. കേസിലെ നടപടികള്‍ തുടരുന്നത് നീതി നിഷേധമാകും. പാലേരി മാണിക്യം സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി നേടിയ ചിത്രമാണ്. ഈ ചിത്രത്തിലെ കഥാപാത്രത്തിനാണ് സംസ്ഥാന പുരസ്കാരം ലഭിച്ചത്. ഗര്‍ഭനിരോധന ഉറയുടെ പരസ്യവും സര്‍ക്കാര്‍ അനുമതിയോടെയായിരുന്നു . മൗലികാവകാശമായ ആവിഷ്കാര സ്വാതന്ത്ര്യത്തിന് എതിരാണു നിയമനടപടി.അശ്ലീല വെബ്സൈറ്റുകള്‍ നടത്തുന്നുവെന്ന ആക്ഷേപം അപകീര്‍ത്തിപ്പെടുത്താനാണ്. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് പരാതിക്കാരന് ഉന്നയിച്ചത്. ഇത്തരം നടപടികളെ ഉരുക്കുമുഷ്ടികൊണ്ട് നേരിടണം. പരാതിക്കാരന്റെ മനോഭാവനയില്‍ വിരിഞ്ഞ കഥകളാണ് പരാതിയുടെ അടിസ്ഥാനം. -ശ്വേതാ മേനോൻ
Read MoreTag: amma election
‘ശ്വേത മേനോന് എതിരായ പരാതിയില്‍ എനിക്കു പങ്കുണ്ടെന്നു തെളിഞ്ഞാല്‍ അഭിനയം എന്നന്നേക്കുമായി നിര്‍ത്തും’: ബാബുരാജ്
കൊച്ചി: തനിക്കെതിരെയുള്ള ആരോപണങ്ങള്‍ തെളിഞ്ഞാല്‍ അഭിനയം എന്നന്നേക്കുമായി നിര്‍ത്തുമെന്ന് നടന് ബാബുരാജ്. ‘അമ്മ’ സംഘടനയിലെ പുതിയ ഭരണസമിതി ആദ്യ അജന്‍ഡയായി ശ്വേത മേനോന് എതിരായ കേസ് അനേഷിക്കണമെന്ന് ബാബുരാജ് വ്യക്തമാക്കി.‘അഭിപ്രായ വ്യത്യാസങ്ങള്‍ അകത്ത് പറയേണ്ടതാണ്, അത് പറയും. സ്ത്രീകള്‍ നേതൃത്വത്തിലേക്ക് വരട്ടെയെന്നും ആരോപണങ്ങള്‍ വരുമ്പോള്‍ മത്സരിക്കുന്നത് ശരിയല്ല എന്ന് തോന്നിയത് കൊണ്ടാണ് മാറി നിന്നത്. ശ്വേതയുമായി വര്‍ഷങ്ങളായുള്ള ബന്ധമാണ് എനിക്കുള്ളത്. ശ്വേതയുടെ കേസിന് പിന്നില്‍ ആരാണെന്ന് കണ്ടെത്തണം. ഒന്നും പറയാനില്ലാത്തത് കൊണ്ടല്ല നിശബ്ദമായി നിന്നത്. എന്നെക്കുറിച്ച് പറഞ്ഞാല്‍ പലതും വിശ്വസിക്കും. അതാണ് പലരും പറഞ്ഞു പരത്തിയത്’ – ബാബുരാജ് കൊച്ചിയില്‍ പറഞ്ഞു.
Read Moreമിടുക്കികൾ… സ്ത്രീഭരണം വരുന്നത് നല്ലകാര്യം, നല്ല ഭാവി മലയാള സിനിമയ്ക്കുണ്ടാകും; കൂടുതൽ സന്തോഷം കുക്കുപരമേശ്വരൻ ജനറൽ സെക്രട്ടറിയായതിലെന്ന് മന്ത്രി സജി ചെറിയാൻ
ആലപ്പുഴ: താരസംഘടനയായ അമ്മയുടെ തെരഞ്ഞെടുപ്പിൽ വനിതകള്‍ നേതൃനിരയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിൽ പ്രതികരിച്ച് സാംസ്കാരികമന്ത്രി സജി ചെറിയാൻ. അമ്മയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശ്വേത മേനോനും ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കുക്കു പരമേശ്വരനും കരുത്തുറ്റ സ്ത്രീകളാണെന്നും വളരെ മിടുക്കികളാണെന്നും സജി ചെറിയാൻ പറഞ്ഞു. സിനിമ രംഗത്ത് വനിതകള്‍ക്ക് അനുകൂലമായ സാഹചര്യമുണ്ടാകും. ശ്വേതയ്ക്കെതിരെ വളരെ മോശമായ നീക്കമുണ്ടായി. ആ ഘട്ടത്തിൽ അവര്‍ക്ക് എല്ലാ പിന്തുണയും നൽകിയിരുന്നു. നല്ല ഭാവി മലയാള സിനിമയ്ക്കുണ്ടാകും. കുക്കു പരമേശ്വരൻ അമ്മയുടെ ജനറൽ സെക്രട്ടറിയായതിൽ കൂടുതൽ സന്തോഷമുണ്ട്. പുതിയ ടീമിന് എല്ലാ വിജയാശംസകളും നേരുകയാണ്. മാറ്റത്തിന്റെ തുടക്കമാകട്ടെയെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഇങ്ങനെ പറയുമ്പോള്‍ പുരുഷന്മാര് മോശമാണെന്നല്ല പറയുന്നത്. എന്നാൽ സ്ത്രീ ഭരണം വരുന്നത് നല്ലകാര്യമാണെന്നും തിയറ്ററിലെ നിരക്കിൽ ഇ-ടിക്കറ്റിംഗ് വരുന്നതോടെ മാറ്റമുണ്ടാകുമെന്നും സജി ചെറിയാൻ പറഞ്ഞു.
Read Moreഅമ്മ തകരണം എന്ന് ആഗ്രഹിക്കുന്ന ശക്തി; ശ്വേതയ്ക്കെതിരായ പരാതി ഇമേജിനെ വികൃതമാക്കാന്‍ വേണ്ടിയുള്ളതെന്ന് ദേവൻ
ശ്വേത മേനോനെതിരേ രംഗത്തെത്തിയിരിക്കുന്നത് അമ്മ തകരണം എന്ന് ആഗ്രഹിക്കുന്ന ശക്തിയാണ്. അത് അനുവദിക്കില്ല. ഇക്കാര്യത്തില്‍ അമ്മയിലെ മുഴുവന്‍ അംഗങ്ങളും ശ്വേത മേനോന് ഒപ്പം തന്നെയുണ്ടാകും. ഞാന്‍ അംഗങ്ങളെ വിളിച്ച് ഇക്കാര്യം പറഞ്ഞിരുന്നു. ശ്വേതയ്ക്കെതിരായ എഫ്ഐആര്‍ ബുൾഷിറ്റാണ്, നോണ്‍ സെന്‍സ് ആണ്. ഇന്റിമേറ്റ് രംഗങ്ങളില്‍ സെക്സ് കൂടിപ്പോയോ കുറഞ്ഞു പോയോ എന്ന് തീരുമാനിക്കേണ്ടത് സെന്‍സര്‍ ബോര്‍ഡ് ആണ്. സെന്‍സര്‍ ബോര്‍ഡിന്റെ അനുമതിയോടെയാണ് ആ സിനിമകള്‍ ഇറങ്ങിയത്. കേസില്‍ പറയുന്നതു പോലെയുള്ള ഒരു കലാകാരിയല്ല ശ്വേത. പരാതിക്കാരന് ഉന്നയിച്ച കാര്യങ്ങളെല്ലാം ശ്വേതയുടെ ഇമേജിനെ വികൃതമാക്കാന്‍ വേണ്ടിയുള്ളതാണ്. മനഃപൂര്‍വം ചെയ്യുന്ന കാര്യമാണിത്. അമ്മയെ തകര്‍ക്കാനുള്ള ഇത്തരം നീക്കങ്ങള്‍ വിജയിക്കില്ല. മോഹന്‍ലാല്‍ അടക്കമുള്ള വലിയ താരങ്ങള്‍ തന്നെയാണ് സ്ത്രീകള്‍ നയിക്കട്ടെ എന്നു പറഞ്ഞത്. -ദേവൻ
Read Moreഅമ്മയിലെ മെമ്മറി കാർഡ് വിവാദം; ” തെരഞ്ഞെടുപ്പ് തന്ത്രം”; ശക്തര്‍ക്കെതിരേ പറയുമ്പോഴുള്ള ആക്രമണമെന്ന് മാലാ പാര്‍വതി
കൊച്ചി: താര സംഘടനയായ അമ്മയിലെ മെമ്മറി കാര്‍ഡ് വിവാദം തെരഞ്ഞെടുപ്പ് തന്ത്രമെന്ന് നടി മാലാ പാര്‍വതി.2018 മുതല്‍ 2025 വരെ ഒരു ജനറല്‍ ബോഡിയിലും വിഷയം ഉന്നയിച്ചിട്ടില്ലെന്നും ഐസി അംഗമായിരുന്ന തന്റെ മുന്നിലും പരാതി വന്നിരുന്നില്ലെന്നും മാലാ പാര്‍വതി ഫേസ് ബുക്കില്‍ കുറിച്ചു. ഹേമ കമ്മറ്റിക്ക് മുന്നിലും ഇങ്ങനെയൊരു പ്രശ്നം പറഞ്ഞതായി കണ്ടില്ലെന്നും മാല പാര്‍വതി പറയുന്നു.പൊന്നമ്മ ബാബു, പ്രിയങ്ക, ഉഷ തുടങ്ങിയവരാണ് കഴിഞ്ഞ ദിവസങ്ങളില്‍ ആരോപണവുമായി രംഗത്തു വന്നത്. നടിമാര്‍ ദുരനുഭവങ്ങള്‍ പറഞ്ഞ വീഡിയോ അടങ്ങിയ മെമ്മറി കാര്‍ഡ് കുക്കു പരമേശ്വരന്റെ കൈയിലാണ് എന്നായിരുന്നു ആരോപണം. എന്നാല്‍ കുക്കു പരമേശ്വരന് അന്ന് ഒരു കമ്മറ്റിയിലും ഉണ്ടായിരുന്നില്ല എന്നാണ് മാലാ പാര്‍വതി പറയുന്നത്. ആരോപണ വിധേയനായതുകൊണ്ട് ബാബുരാജ് മാറി നില്‍ക്കണമെന്ന് താന്‍ പറഞ്ഞിരുന്നു. അന്നേ പണി വരുന്നുണ്ട് എന്ന് തോന്നി. ശക്തര്‍ക്കെതിരെ പ്രതികരിക്കുമ്പോള്‍ ഭീഷണികള്‍ സ്വാഭാവികമാണ് എന്നും…
Read Moreഅമ്മ തെരഞ്ഞെടുപ്പ്; നടി പ്രസിഡന്റാകുന്നതിനെ സ്ത്രീകളെല്ലാം പിന്തുണയ്ക്കുമെന്ന് ഉര്‍വശി
തിരുവനന്തപുരം: താര സംഘടനയായ അമ്മയുടെ തെരഞ്ഞെടുപ്പില്‍ നടി പ്രസിഡന്റാകുന്നതിനെ സ്ത്രീകളെല്ലാം പിന്തുണയ്ക്കുമെന്ന് ചലച്ചിത്ര നടി ഉര്‍വശി വ്യക്തമാക്കി. മത്സരിക്കാന്‍ തന്നെ നിര്‍ബന്ധിച്ചിരുന്നു. തന്റെ സാഹചര്യം വേറെ ആയതിനാല്‍ മത്സരിച്ചില്ല. സംഘടനയെ നല്ല രീതിയില്‍ മുന്നോട്ട് കൊണ്ട് പോകുന്നവര്‍ ജയിക്കണം. ജയിക്കുന്നവര്‍ ഫണ്ട് കൃത്യമായി വിനിയോഗിക്കണം. അല്ലെങ്കില്‍ ചോദ്യം ചെയ്യുമെന്നും ഉര്‍വശി പറഞ്ഞു. അമ്മ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായി താന്‍ കൊച്ചിയിലെത്തും. മമ്മൂട്ടിക്കും മോഹന്‍ലാലിനും സംഘടനയെ നയിക്കാന്‍ പദവി ആവശ്യമില്ല. തുടര്‍ന്നും ഭാരവാഹികള്‍ക്കൊപ്പം ഇരുവരും ഉണ്ടാകുമെന്നും ഉര്‍വശി വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
Read Moreആരേയും ഭയക്കുന്നില്ല, 8 വർഷം പ്രവർത്തിച്ചിട്ട് കിട്ടിയത് അപവാദങ്ങൾ മാത്രം; സംഘടന വിട്ട് ബാബു രാജ്
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ക്കു പിന്നാലെ ‘അമ്മ’ സംഘടനയില്‍നിന്നു പിന്മാറുന്നതായി പ്രഖ്യാപിച്ച് നടന് ബാബു രാജ്. തീരുമാനം ആരേയും ഭയന്നിട്ടല്ല. എട്ടു വര്‍ഷത്തോളം സംഘടനയില്‍ പ്രവര്‍ത്തിച്ച തനിക്കു പീഡനപരാതികളും അപവാദങ്ങളും മാത്രമാണു സമ്മാനമായി ലഭിച്ചത്. സംഘടനയില്‍ പ്രവര്‍ത്തിച്ച സമയത്ത് നിരവധി നല്ല കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞു. അതിന്റെ തുടര്‍ച്ചയ്ക്കാണു വീണ്ടും മത്സരിക്കാന്‍ തീരുമാനിച്ചത്. കമ്മിറ്റിയില്‍നിന്നു പിന്മാറാന് ശ്രമിച്ചപ്പോള്‍ പലരും പിന്തിരിപ്പിച്ചു. എന്നാല്‍ ഇത്രയധികം ആരോപണങ്ങളെ പ്രതിരോധിച്ച് മുന്നോട്ടുപോകാന്‍ പ്രയാസമാണ്. മത്സരത്തിലൂടെ തന്നെ തോല്‍പ്പിക്കാമായിരുന്നു. ഇതു തനിക്ക് താങ്ങാന്‍ കഴിയുന്നതിലും അപ്പുറമാണെന്നും ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ ബാബു രാജ് വ്യക്തമാക്കി.
Read Moreതെരഞ്ഞെടുപ്പിനു മുമ്പ് അമ്മയിൽ തിരുകിക്കയറ്റലും വെട്ടിമാറ്റലും
കൊച്ചി: താരസംഘടനയായ അമ്മയില്‍ തെരഞ്ഞെടുപ്പിന് മുമ്പ് അനധികൃത അംഗത്വം. അല്‍ത്താഫ് മനാഫ്, അമിത് ചക്കാലക്കല്‍, വിവിയ ശാന്ത്, നീത പിള്ള എന്നിവര്‍ക്കാണ് അംഗത്വം നല്‍കിയത്. എന്നാല്‍ അംഗത്വം നല്കാന് അഡ്ഹോക്ക് കമ്മിറ്റിക്ക് അധികാരമില്ല. അതേസമയം ഓണററി അംഗമായ കമലഹാസന് വോട്ടില്ല. ഐ.എം. വിജയന്, സതീഷ് സത്യന് എന്നിവരുടെ പേരുകളും പട്ടികയില്‍ ഇല്ല.
Read Moreഅമ്മ തെരഞ്ഞെടുപ്പ്; മത്സരത്തില്‍നിന്ന് ജഗദീഷ് പിന്മാറി; ശ്വേതാ മേനോന് സാധ്യതയേറി
കൊച്ചി: താരസംഘടന അമ്മയുടെ ഭാരവാഹി തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുനിന്നും നടന് ജഗദീഷ് പിന്മാറി. പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്ന ജഗദീഷ് ദൂതന് മുഖേന ഇന്ന് രാവിലെ പത്രിക പിന്‍വലിക്കുന്ന വിവരം അറിയിക്കുകയായിരുന്നു. മോഹന്‍ലാലുമായും മമ്മൂട്ടിയുമായും ജഗദീഷ് സംസാരിച്ചിരുന്നു. വനിത പ്രസിഡന്റ് വരട്ടെയെന്ന നിലപാടിലാണ് ജഗദീഷ്. ഈ സാഹചര്യത്തിലാണ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍നിന്ന് ജഗദീഷ് പിന്മാറിയത്. മോഹന്‍ലാലും മമ്മൂട്ടിയും സമ്മതിച്ചാല്‍ ജഗദീഷ് പത്രിക പിന്‍വലിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍നിന്ന് നടന് രവീന്ദ്രനും പിന്മാറിയിട്ടുണ്ട്. ജനറല്‍ സെക്രട്ടറി സ്ഥലത്തേക്ക് മാത്രം മത്സരിക്കും എന്ന് രവീന്ദ്രന് വ്യക്തമാക്കി. വനിത പ്രസിഡന്റ് എന്ന നിര്‍ദേശം വന്നതോടെ അധ്യക്ഷ സ്ഥാനത്തേക്ക് ശ്വേത മേനോന്റെ സാധ്യതയേറി. ശ്വേത ജയിച്ചാല്‍ അമ്മയുടെ ആദ്യ വനിതാ പ്രസിഡന്റ് എന്ന പദവിയും ഇവരെ തേടിയെത്തും. പ്രസിഡന്റ് സ്ഥാനത്തേക്ക് ഇനി ശ്വേത മേനോന്, ജയന് ചേര്‍ത്തല, അനൂപ് ചന്ദ്രന്,…
Read More