സോഫ്റ്റ് വെയര്‍ പണിമുടക്കുന്നതു വഴി ലോകത്തിലെ പല പ്രധാനപ്രവര്‍ത്തനങ്ങളും താറുമാറാകാറുണ്ട്. ഇത്തരത്തില്‍ ഇത്തവണ സോഫ്റ്റ് വെയര്‍ പണി കൊടുത്തതു മൂലം കഷ്ടത്തിലായത് ഒരു വിമാനമാണ്. വിമാനയാത്രക്കാരെ കുട്ടികളായി രജിസ്റ്റര്‍ ചെയ്തതാണ് പണിയായത്. ഇതുമൂലം അധികഭാരവും വഹിച്ച് വിമാനം പറന്നത് അപകടകരമായ നിലയിലായിരുന്നു. യുകെയില്‍ നിന്ന് സ്പെയിനിലേക്കുള്ള വിമാനമാണ് പ്രശ്നത്തില്‍ അകപ്പെട്ടത്. ഇതോടെ ഏകദേശം ഒരു മെട്രിക്ക് ടണ്‍ അധികഭാരമാണ് വിമാനത്തില്‍ അധികമായി ഉണ്ടായത്. ‘മിസ്’ എന്ന തലക്കെട്ട് തിരഞ്ഞെടുത്ത സ്ത്രീകളെ കുട്ടികളായി കണക്കാക്കിയ തെറ്റായ എയര്‍ലൈന്‍ സംവിധാനമായിരുന്നു യഥാര്‍ഥ വില്ലന്‍. ഇക്കാരണത്താല്‍, ശരാശരി ഒരു സ്ത്രീയുടെ ശരീരഭാരം 69 കിലോയ്ക്ക് പകരം കുട്ടികളുടെ ശരാശരി ഭാരമായ 35 കിലോയായി തെറ്റായി കണക്കാക്കി. സംഭവം ഫ്ളൈറ്റിന്റെ സുരക്ഷയെ ബാധിച്ചില്ലെങ്കിലും, ഗുരുതരമായ സംഭവമായി ഇതിനെ വ്യോമയാന അന്വേഷണ ബ്രാഞ്ച് വിശേഷിപ്പിച്ചു. തെറ്റായ തിരിച്ചറിയല്‍ കാരണം, ലോഡ് ഷീറ്റില്‍ നിന്നുള്ള ബോയിംഗ്…
Read More