ചൈനയില്‍ ഇപ്പോള്‍ സ്ത്രീകള്‍ക്ക് അവസരങ്ങളുടെ പെരുമഴയാണ്. ഉന്നതവിദ്യാഭ്യാസമുള്ള പെണ്‍കുട്ടികള്‍ പ്രോഗ്രാം മോട്ടിവേറ്റര്‍ തസ്തികയിലാണ് ജോലിക്കു പ്രവേശിക്കുന്നത്. എന്താണ് ജോലി എന്നു ചോദിച്ചാല്‍ കുഴങ്ങും. വിവിധ കമ്പനികളില്‍ ജോലി ചെയ്യുന്ന പുരുഷന്മാരായ ജീവനക്കാരെ പ്രചോദിപ്പിക്കുകയാണ് ഇവരുടെ ജോലി. പ്രചോദനം എന്നു പറയുമ്പോള്‍ തൊഴില്‍പരമല്ല ലിംഗപരമാണ്. പുരുഷ ജീവനക്കാരോട് സംസാരിക്കുക, അവരുടെ ജോലി സമ്മര്‍ദ്ദം കുറയ്ക്കുക, ആവശ്യമെങ്കില്‍ ഒരു മസ്സാജ് ചെയ്തുകൊടുക്കുക തുടങ്ങിയവയൊക്കെയാണ് പ്രോഗ്രാം മോട്ടിവേറ്റര്‍ ചെയ്യേണ്ടത്. സൗന്ദര്യവും വടിവൊത്ത ശരീരവും മേക്കപ്പ് സമര്‍ഥമായി ഉപയോഗിക്കാനുള്ള കഴിവും ഒക്കെ ഈ ജോലിക്കുള്ള മാനദണ്ഡങ്ങളാണ്. സ്ത്രീകളെ ജോലി സ്ഥലത്ത് ഇത്തരത്തില്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് ന്യൂയോര്‍ക്ക് ടൈംസ് പത്രത്തില്‍ വന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. അതേസമയം പുരുഷ ജീവനക്കാരെ പ്രചോദിപ്പിക്കാന്‍ ചൈനീസ് കമ്പനികള്‍ സ്വീകരിച്ചിരിക്കുന്ന പുതിയ നിലപാടു കണ്ട് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയിരിക്കുകയാണ് ടെക് ലോകം. പുരുഷ പ്രോഗ്രാമര്‍മാരെ പ്രോത്സാഹിപ്പിക്കാനും അവരിലെ കാര്യക്ഷമത വര്‍ധിപ്പിക്കാനുമായി സുന്ദരിമാരെ…
Read More